
കരയത്തുചാല്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് അറിഞ്ഞ് അവരെ സന്ദര്‍ശിക്കാന്‍ വരുമ്പോഴാണ് ബിനോയ് തോമസിനേയും സംഘത്തേയും എട്ടോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്നാണ് പറയുന്നത്. അക്രമികള്‍ വാഹനം തടയുകയും പുറത്തേക്കിറക്കി മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ബിനോയ് തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ച ബിനോയ് തോമസ്സിന്റെ ഫ്ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിനും അനൗസണ്‍മെന്റ് വാഹനം തടഞ്ഞതിനും ശ്രീകണ്ഠാപുരം പൊലീസിലും തളിപ്പറമ്പ് ഡിവൈഎസ്‌പിക്കും പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സേവ് കോണ്‍ഗ്രസ് ഫോറം പ്രവര്‍ത്തകര്‍ ആരോപിച്ചു.