തെരഞ്ഞെടുപ്പിനായി ഓൺലൈൻ ധനസമാഹരണവുമായി സിപിഎം

Published : May 02, 2016, 09:32 AM ISTUpdated : Oct 04, 2018, 06:50 PM IST
തെരഞ്ഞെടുപ്പിനായി ഓൺലൈൻ ധനസമാഹരണവുമായി സിപിഎം

Synopsis

തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം തെരഞ്ഞെടുപ്പ് ചെലവിനായുളള ധനസമാഹരണത്തിനും പുതിയ ഓണ്‍ലൈന്‍ വഴി തേടുകയാണ് സിപിഎം. ഓൺലൈനായി പണം സമാഹരിക്കാനാണ് സിപിഐഎം  തുടക്കം കുറിച്ചിരിക്കുന്നത്.  ഇഎംഎസിന്‍റെ മകൾ ഡോക്ടർ മാലതി, പതിനായിരം രൂപ നൽകി ഓൺലൈൻ സംവിധാനത്തിന് തുടക്കം കുറിച്ചു.

ആർക്കും എവിടെ നിന്നുവേണമെങ്കിലും സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണമയക്കാം. ഒരാൾക്ക് പരമാവധി 20,000 രൂപ മാത്രമേ നൽകാൻ കഴിയൂ.  കാളവണ്ടിയിൽ  പ്രചരണം നടത്തിയിരുന്നു 50 കളിലെ ഓർമ്മ ഡോ. മാലതി പങ്കുവെച്ചു. 

സി പി നാരായണൺ അനന്ദത്തലവട്ടം ആനന്ദൻ തുടങിയവർ പങ്കെടുത്തു. പരമ്പരാഗത  രീതികളില്‍ നിന്നും ഏറെ മാറിയിരിക്കുകയാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണവും വോട്ടു ചോദിക്കലും. എല്ലാ പാര്‍ട്ടികളും ഹൈടെക് രീതികള്‍ സ്വീകരിക്കുകയാണിപ്പോള്‍. 

PREV
click me!