പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ വിമാന ടിക്കറ്റ് എടുത്ത് നല്‍കുന്നത് കുറ്റകരം

By Web DeskFirst Published May 1, 2016, 6:38 AM IST
Highlights

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ.നസിം സെയ്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് സുരക്ഷക്കായുള്ള കേന്ദ്രസേനയും എത്തിത്തുടങ്ങി. ഇതിനിടെ ദേശീയ നേതാക്കള്‍ പ്രചരണത്തിനിറങ്ങിയതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂടുപിടിച്ചു .

ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡോ.നസിം സെയ്ദ് നാളെ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. ശേഷം മാധ്യമങ്ങളെ കാണും. തിരഞ്ഞെടുപ്പ് സുരക്ഷായുള്ള കേന്ദ്ര സേനയിലെ ആദ്യ സംഘം കൊച്ചിയിലെത്തി. കൊല്‍ക്കത്തയില്‍ നിന്നുള്ള സംഘമാണ് എത്തിയത്. 335 അംഗ സംഘത്തെ ഇടുക്കിയിലും ആലപ്പുഴയിലുമായി വിന്യസിക്കും. 

അതിനിടയില്‍ സ്ഥാനാര്‍ത്ഥികള്‍ വിദേശത്ത് പോയി നടത്തുന്ന പ്രചാരണത്തിന്റെ  ചെലവും  കണക്കില്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ചെലവ് കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമ്പോള് ഈ തുകയും ഉള്‍പ്പെടുത്തണം. വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാന്‍ വിമാന ടിക്കറ്റ് എടുത്ത് നല്‍കുന്നത് കുറ്റകരമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

click me!