
തിരുവനന്തപുരം: പി ജയരാജനടക്കമുള്ള നേതാക്കളുടെ ഗണ്‍മാനെ പിന്‍പലിച്ച നടപടി സര്‍ക്കാര്‍ മരവിപ്പിക്കും. സുരക്ഷാഭീഷണിയുള്ള നേതാക്കളുടെ ഗണ്‍മാനെ പിന്‍വലിച്ചത് വിവാദമായ പശ്ചാത്തലത്തിലാണിത്. പി ജയരാജനടക്കമുള്ള രാഷ്‌ട്രീയ നേതാക്കള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഗണ്‍മാന്‍മാരെ പിന്വലിക്കുന്നതായി കാണിച്ച് കഴിഞ്ഞ ദിവസമായിരുന്നു ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്നതിനായി ഈമാസം 12നകം പോലീസുകാരോട് അതാത് യൂണിറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സിപഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ എ.അശോകന്‍, ഒ.കെ വാസു എന്നിവര്‍ക്കും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കുമാണ് കണ്ണൂരില്‍ ഉത്തരവ് ലഭിച്ചത്.
സുരക്ഷാ ഭീഷണിയുള്ള നേതാക്കളുടെ ഗണ്‍മാനെ പിന്‍വലിക്കുന്നത് ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ് പുനപരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ നേതാക്കളുടെ ഗണ്‍മാനെ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സിപിഐഎം വിശദീകരിക്കുന്നു.ഗണ്‍മാനെ മാറ്റുന്നത് ഗൂഢാലോലനയാണെന്നും നേതാക്കള്‍ക്കെതിരെ അക്രമമുണ്ടായാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഐഎം നേതാവ് എം.വി ജയരാജന്‍ പറഞ്ഞു. അതേസമയം ചികിത്സക്കായി കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി ജയരാജന്‍ നല്‍കിയ ഹജി കോടതി ഈമാസം ഒന്‍പതിലേക്ക് മാററിയിട്ടുണ്ട്.
കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളായ, എ.പി അബ്ദുളളക്കുട്ടി, കെ.സുധാകരന്‍ എന്നിവര്‍ക്കും രണ്ട് വീതം ഗണ്‍മാനുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ഉത്തരവ് കൈമാറിയിട്ടില്ല. ഏതായാലും വിവാദ ഉത്തരവ് തല്‍കാകലം നടപ്പാക്കില്ലെന്നാണ് സൂചന. പോലീസുകാരോട് തല്‍കാലം മടങ്ങേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.