ഓട്ടോറിക്ഷയില്‍ പ്രചാരണവുമായി അനൂപ് ജേക്കബ്

Published : May 03, 2016, 01:38 AM ISTUpdated : Oct 05, 2018, 03:13 AM IST
ഓട്ടോറിക്ഷയില്‍ പ്രചാരണവുമായി അനൂപ് ജേക്കബ്

Synopsis

പിറവത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് വാഹന പര്യടനത്തിന് തുടക്കം കുറിച്ചത് തന്‍റെ ചിഹ്നമായ ഓട്ടോറിക്ഷയിലാണ്. ആദ്യമായാണ് സ്ഥാനാര്‍ത്ഥി ഓട്ടോറിക്ഷ ഓടിക്കുന്നതും.  സ്ഥാനാര്‍ത്ഥിക്ക് കന്നി യാത്രക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും  ആത്മവിശ്വാസം പകരാനും അണികളും ഒപ്പമുണ്ട്. മണ്ഡലത്തിലുടനീളം ഓട്ടോറിക്ഷയിൽ പര്യടനം നടത്താന്‍ കഴിയില്ല എങ്കിലും  ഓട്ടോറിക്ഷയും കൂടെയുണ്ടാകും. ചിഹ്നത്തോട് തനിക്കുള്ള സ്നേഹം കൊണ്ടാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു.

തിരുവാങ്കുളം പ്രദേശത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനാണ് ഇരുന്പനം ട്രാക്കോ ജംഗ്ഷനില്‍ നിന്ന്  ഓട്ടോറിക്ഷയില്‍ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. അവസാന ഘട്ട പ്രചാരണ പരിപാടികള്‍ തനിക്ക് ആത്മവിശ്വാസം കൂട്ടുന്നുവെന്ന് സ്ഥാനാര്‍ത്ഥി പറയുന്നു.

1991 മുതല്‍ 2011 വരെ മണ്ഡലത്തിന്‍റെ എംഎല്‍എയായിരുന്ന  ടി എം ജേക്കബിന്‍റെ മകനാണ് അനൂപ് ജേക്കബ്.  2011ല്‍ അദേഹത്തിന്‍റെ നിര്യാണത്തിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെ അനൂപ് ജേക്കബ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

157 വോട്ടുകള്‍ക്കായിരുന്ന് എല്‍ഡിഎഫിന്‍റെ എം ‍‍ജെ ജേക്കബിനോട് വിജയിച്ചത്. ഇത്തവണയും എല്‍ഡിഎഫിന്‍റെ എം ജെ ജേക്കബ് തന്നെയാണ് പ്രധാന എതിരാളി. ബിജെപിയുടെ സ്ഥാനാര്‍ത്ഥി എം എന്‍ മധുവാണ്.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!