പരാതി തള്ളി: ജയലക്ഷ്മിയുടെയും കെ കെ ഷാജുവിന്റെയും പത്രിക സ്വീകരിച്ചു

Published : Apr 30, 2016, 10:16 AM ISTUpdated : Oct 05, 2018, 12:10 AM IST
പരാതി തള്ളി: ജയലക്ഷ്മിയുടെയും കെ കെ ഷാജുവിന്റെയും പത്രിക സ്വീകരിച്ചു

Synopsis

പത്തനംതിട്ട/മാനന്തവാടി: സംവരണ മണ്ഡലമായ അടൂരിലെ  യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ഷാജുവിന്റെയും മാനന്തവാടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി പി.കെ.ജയലക്ഷ്മിയുടെയും നാമനിർദ്ദേശപത്രികകള്‍ സ്വീകരിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലക്ഷ്മി വ്യാജ സത്യവാങ്മൂലം നല്‍കിയെന്നായിരുന്നു എല്‍ഡിഎഫിന്റെ പരാതി.

ഷാജുവിന് സംവരണത്തിന് അർഹതയില്ലെന്ന എല്‍ഡിഎഫിന്റെ പരാതിയാണ് വരണാധികാരി അടൂർ ആര്‍ഡിഒ എം.കെ. കബീർ തള്ളിയത്. ഷാജുവിന്റെ എസ്എസ്എല്‍സി ബുക്കിൽ വർണ്ണവ എന്നാണെന്നും ഇത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടതല്ലെന്നുമായിരുന്നു എല്‍ഡിഎഫിന്റെ ആക്ഷേപം.

എന്നാൽ മാവേലിക്കര തഹസീൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റ് കണക്കിലെടുത്ത് ഷാജുവിന്റെ പത്രിക സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് LDF ജില്ലാ നേതൃത്വം വ്യക്തമാക്കി. അതേസമയം UDF റിബൽ സ്ഥാനാർത്ഥിയായി രംഗത്തുവന്ന ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അടൂർ മോഹൻദാസ് മത്സരത്തിൽനിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്.

 

 

 

 

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!