കെഎം മാണിയുടെ സ്വത്ത് വിവരങ്ങള്‍

Published : Apr 22, 2016, 01:47 PM ISTUpdated : Oct 04, 2018, 07:23 PM IST
കെഎം മാണിയുടെ സ്വത്ത് വിവരങ്ങള്‍

Synopsis

കോട്ടയം: കെഎം മാണിക്ക് ആകെ 15 ലക്ഷത്തി 88 ആയിരത്തി 770 രൂപയുടെ ആസ്തിയാണ് ഉള്ളത്. കൈവശം നാല്‍പ്പതിനായിരം രൂപയുണ്ട്. വിവിധ നിക്ഷേപങ്ങളിലായി രണ്ട് ലക്ഷത്തി നാല്‍പ്പത്തി എട്ടായിരത്തി 751 രൂപയും, 12 ലക്ഷത്തിന്റെ ഒരു ഇന്നോവ കാറും സ്വന്തമായുണ്ട്. ഭാര്യ കുട്ടിയമ്മയുടെ കയ്യില്‍  35000 രൂപ ഉണ്ട്. 
ഒരു ലക്ഷത്തി  46 ആയിരത്തി 238 രൂപയുടെ നിക്ഷേപവും, ആറ് ലക്ഷത്തി 67 ആയിരത്തി 500 രൂപക്കുള്ള സ്വര്‍ണ്ണാഭരണങ്ങളും, ഉള്‍പ്പടെ എട്ട് ലക്ഷത്തി 48 ആയിരത്തി 738 രൂപയുടെ സമ്പദ്യമാണ് കുട്ടിയമ്മയുടെ പേരില്‍ ഉള്ളത്.  

6.86 ഏക്കര്‍ ഭൂമി യുടെ കെഎം മാണിയുടെ പേരിലുണ്ട്. ഒരു കോടി എഴുപത്തിനാല് ലക്ഷത്തി പതിനായിരം രൂപയാണ് ഭൂമിയുടെ മൂല്യം. 68 ലക്ഷത്തി 80000 രൂപ മതിപ്പ് വിലവരുന്ന , 4232 സ്‌ക്വയര്‍ ഫീറ്റ് വീടും      ഭാര്യയുടെ പേരില്‍ കോട്ടയത്തും കോഴിക്കോടുമായി പത്ത് കോടി മൂപ്പത് ലക്ഷം വിലമതിക്കുന്ന ഭൂമിയും ഉണ്ട്. നാമനിര്‍ദ്ദേശ പത്രികക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. 

PREV
click me!