മുഖ്യമന്ത്രിമോഹം വാര്‍ത്ത: ശുദ്ധ അസംബന്ധമെന്ന് വി.എസ്

Published : Apr 23, 2016, 04:53 AM ISTUpdated : Oct 04, 2018, 06:19 PM IST
മുഖ്യമന്ത്രിമോഹം വാര്‍ത്ത: ശുദ്ധ അസംബന്ധമെന്ന് വി.എസ്

Synopsis

കോഴിക്കോട്: താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞതായി ഒരു ദേശീയ പത്രത്തില്‍ വന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് വി.എസ്. മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് താന്‍ പറഞ്ഞത്. മാധ്യമ തെമ്മാടിത്തരമാണ് ഇതെന്നും വി.എസ് കോഴിക്കോട് പ്രതികരിച്ചു. താന്‍ പറയാത്ത വാക്കുകളാണ് വായയില്‍ കുത്തിതിരുകുന്നത്. അതേ സമയം വിഎസിന്‍റെ അഭിമുഖം സംബന്ധിച്ച് പരിശോധിച്ച ശേഷം പറയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പ്രതികരിച്ചു. വിഎസിനുള്ള മറുപടി വിഎസിനോട് പറയുമെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തി. മറുപടി മാധ്യമങ്ങളോടല്ല താൻ പറയുകയെന്നും കോടിയേരി വ്യക്തമാക്കി.

താന്‍ മുഖ്യമന്ത്രി ആകണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും‍. എന്നാല്‍ ഇതില്‍ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫും പാര്‍ട്ടി നേതൃത്വവുമാണെന്ന് വിഎസ് പറഞ്ഞെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തിയുണ്ടെന്ന് വി.എസ് അച്യുതാനന്ദന് പറഞ്ഞതായി പത്രത്തിന്‍റെ അഭിമുഖത്തില്‍ പറയുന്നു. 

PREV
click me!