രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പ്രധാനമെന്ന് സുരേഷ് ഗോപി

Published : Apr 20, 2016, 09:09 AM ISTUpdated : Oct 05, 2018, 02:57 AM IST
രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പ്രധാനമെന്ന് സുരേഷ് ഗോപി

Synopsis

രാഷ്‌ട്രീയമല്ല രാഷ്‌ട്രമാണ് പ്രധാനമെന്ന് നടന്‍ സുരേഷ് ഗോപി. കളമശ്ശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഗോപകുമാറിനായി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയതായിരുന്നു താരം. നടി കവിയൂര്‍ പൊന്നമ്മയും വേദിയിലെത്തിയിരുന്നു. ചെണ്ടമേളത്തിന്റെയും വര്‍ണ്ണക്കാവടിയുടേയും അകമ്പടിയോടെയായിരുന്നു താരങ്ങളുടെ വരവ്.. കാത്തിരുന്ന നൂറുകണക്കിനാളുകള്‍ക്ക് ഒറ്റക്കാഴ്ച്ചയില്‍ ആവേശം..തുടര്‍ന്ന് സംസാരിച്ച സുരേഷ് ഗോപി ഇരു മുന്നണികള്‍ക്കുമെതിരെ ആഞ്ഞടിച്ചു. 2011ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ അഞ്ച് പേരെങ്കിലും വിജയിച്ചിരുന്നെങ്കില്‍ കേരള ജനത ഇപ്പോഴത്തെ ദുര്‍ഭരണം സഹിക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു. നടി കവിയൂര്‍ പൊന്നമ്മയ്‌ക്ക് പറയാനുള്ളത് ചുരുക്കം വാക്കുകളിലൊതുക്കി. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഗോപകുമാറും അയല്‍ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

PREV
click me!