കെജ്‍രിവാളിനെപ്പോലും ഞെട്ടിക്കുന്ന വാഗ്ദാനവുമായി പറവൂരില്‍ ഒരു സ്ഥാനാര്‍ത്ഥി

Published : May 09, 2016, 10:23 AM ISTUpdated : Oct 05, 2018, 01:18 AM IST
കെജ്‍രിവാളിനെപ്പോലും ഞെട്ടിക്കുന്ന വാഗ്ദാനവുമായി പറവൂരില്‍ ഒരു സ്ഥാനാര്‍ത്ഥി

Synopsis

ഹരി വിജയന്‍ മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തില്‍ ഏഴ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമുണ്ട്. ഓരോ പഞ്ചായത്തുകളിലും നിരവധി ക്യാന്‍സര്‍ രോഗികളും. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ ശമ്പളമായി ലഭിക്കുന്ന പണം ഒരു രൂപ പോലും സ്വന്തമായി ഉപയോഗിക്കില്ലെന്നാണ്  തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഹരി വിജയന്‍റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. മറ്റാരും നടപ്പിലാക്കാത്ത ഈ പരിഷ്ക്കാരത്തിലൂടെ വ്യത്യസ്തനായ എംഎല്‍എ ആകുമെന്നാണ് വാഗദാനം. പറവൂരില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഹരിവിജയന്‍ ബിഡിജെഎസ് സംസ്ഥാന കോര്‍ഡിനേറ്ററാണ്. എസ്എന്‍ഡിപി യോഗം പറവൂര്‍ യൂണിയന്‍ പ്രസിഡന്‍റ് കൂടിയാണ് ഹരി.

PREV
click me!