
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്യമായ സമദൂരമായിരിക്കും തങ്ങളുടെ നിലപാടെന്ന് എന്‍.എസ്.എസ് ജന.സെക്രട്ടറി സുകുമാരാന്‍ നായര്‍.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് ശരിദൂര നിലപാട് സ്വീകരിച്ചിരുന്നു.പക്ഷെ ഇന്ന് ആ സാഹചര്യമില്ല.വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍ക്കൊള്ളിച്ചു സംഘടനയെ ശക്തിപ്പെടുത്തുകയാണ് സമദൂര നിലപാടിലൂടെ ഉദ്ധേശിക്കുന്നതെന്നും സുകുമാരാന്‍ നായര്‍ പറഞ്ഞു.
സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. കര്‍ശന നിലപാടുകള്‍ സ്വീകരിച്ചതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ എന്‍.എസ്.എസിന്റെ ആവശ്യങ്ങള്‍ എറെയും പരിഗണിച്ചത്. എയ്ഡഡ് മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടപടി തുടരും.
രാജ്യഭരണം നടത്തേണ്ടത് മത-സാമുദായിക സംഘടനകളല്ല, രാഷ്‌ട്രീയ പാര്‍ട്ടികളാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിഭാഗീയത ഒഴിവാക്കി സാമുഹ്യനീതി ഉറപ്പാക്കുന്ന ഭരണത്തിനും ശക്തമായ പ്രതിപക്ഷത്തിനും വേണ്ടിയാണ് സമദൂരനിലപാടെന്നും സുകുമാരാന്‍ നായര്‍ അഭിപ്രായപ്പെട്ടു.