
തിരുവനന്തപുരം: ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയെടുക്കാനുള്ള ബിജെപിയുടെ കുതന്ത്രം കേരളത്തില്‍ വിലപ്പോലവില്ലെന്നും, വികസനത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടംകൊയ്യാനാണു മോദി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
മതത്തിന്റെ പേരില്‍ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണു ബിജെപിയുടെ പ്രചാരണം നീങ്ങുന്നതെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. മതേതരത്വവും മതേതര മൂല്യങ്ങളും കേരളീയര്‍ക്ക് പ്രാണവായുപോലെ പ്രധാനമാണ്. ഏതറ്റംവരെ പോയും ഈ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മലയാളി പ്രതിജ്ഞാബദ്ധമാണ്.
തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാന്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ കേരളീയര്‍ കരുതിയിരിക്കണം - ഉമ്മന്‍ ചാണ്ടി
നാനാജാതി മതസ്ഥര്‍ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഇവിടെ വര്‍ഗീയ ലഹളകളും വര്‍ഗീയ സംഘട്ടനങ്ങളും അന്യമായ സങ്കല്‍പ്പമാണ്. മതേതര മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചത്. ഈ കാലത്തിനിടെ ഒരു ചെറിയ വര്‍ഗീയ സംഘര്‍ഷത്തിനുപോലും കേരളം സാക്ഷിയായിട്ടില്ല.
വികസനമില്ലെന്ന വാദത്തില്‍ പൊതിഞ്ഞു ബിജെപി കേരളത്തിലെ ജനങ്ങള്‍ക്കായി വച്ചുനീട്ടുന്നത് വര്‍ഗീയതയുടെ വിഷമാണ്. തെറ്റിദ്ധരിപ്പിച്ച് നേട്ടം കൊയ്യാന്‍ രാജ്യത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ കേരളീയര്‍ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം