തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു വിഭ്രാന്തിയെന്ന് പിണറായി

Published : May 07, 2016, 09:54 AM ISTUpdated : Oct 04, 2018, 11:20 PM IST
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു വിഭ്രാന്തിയെന്ന് പിണറായി

Synopsis

തിരുവനന്തപുരം: വോട്ടെടുപ്പിലേക്ക് അടുക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിക്കു വിഭ്രാന്തിയാണെന്ന് പിണറായി വിജയന്‍. മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയ്ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ബിജെപിക്കോ എന്‍ഡിഎയ്ക്കോ ജയിക്കാവുന്ന സാഹചര്യം ഇപ്പോള്‍ ഇല്ല. ഉമ്മന്‍ ചാണ്ടിയുടെ അജണ്ടയനുസരിച്ചാണു കാര്യങ്ങള്‍ നീങ്ങുന്നതെങ്കിലും ഇവര്‍ക്ക് ജയിക്കില്ല. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം മാത്രമല്ല ഇപ്പോള്‍ ഉയരുന്നത്, തകര്‍ച്ചയില്‍നിന്നു രക്ഷിക്കണമെന്ന ജനവികാരംകൂടിയാണ് - പിണറായി പറഞ്ഞു. 

PREV
click me!