ബിജിമോള്‍ എംഎല്‍എയെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

Web Desk |  
Published : May 07, 2016, 07:26 AM ISTUpdated : Oct 05, 2018, 02:34 AM IST
ബിജിമോള്‍ എംഎല്‍എയെ അധിക്ഷേപിച്ച് വെള്ളാപ്പള്ളി

Synopsis

ഈ തടിയും വെച്ചുകൊണ്ട് നിയമസഭയില്‍ ആരെങ്കിലും തട്ടിയാല്‍ പീഡനക്കേസ് വരുമെന്നതുകൊണ്ടാണ്, അല്ലെങ്കില്‍ ആരെങ്കിലും പണ്ടെ അടിച്ചു കൊട്ടയില്‍ കയറ്റിയേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജിമോള്‍ ഒന്നാന്തരം തറയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുമാരാനാശാന്‍ ഇരുന്ന കസേരയില്‍ കയറിയിരുന്ന്, അതിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നുവെന്ന ബിജിമോളുടെ ആക്ഷേപത്തിന് മറുപടിയായാണ് മുണ്ടക്കയത്ത് തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങള്‍.

കുറച്ചുദിവസം മുമ്പ് സി പി എം നേതാവ് എം എം മണിക്കെതിരെയും വെള്ളാപ്പള്ളി വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കരിങ്കുരങ്ങെന്നും, കരിഭൂതമെന്നും വിശേഷിപ്പിച്ചിരുന്നു. ഉടുമ്പന്‍ചോലയിലെ പ്രസംഗത്തിനിടെയായിരുന്നു വെള്ളാപ്പള്ളി എം എം മണിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.

PREV
click me!