
പിണറായി വിജയന്റെ രാഷ്‌ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ ഫ്ലക്‌സ് ബോര്‍ഡായിരുന്നു ഇത്. പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഫ്ലക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും നശിപ്പിച്ച ശേഷം സമീപത്ത് വെച്ച് കത്തിക്കുകയായിരുന്നു. പിണറായി വിജയന്റെ വീട്ടില്‍നിന്ന് വെറും 20 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. ഫ്ലക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ട സി പി എം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.