ചോദ്യാവലിയുമായി നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം

Published : Apr 24, 2016, 08:23 AM ISTUpdated : Oct 04, 2018, 04:19 PM IST
ചോദ്യാവലിയുമായി നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണം

Synopsis

ആദ്യം വി.എസിനോട് ഉമ്മന്‍ ചാണ്ടി ചോദിച്ചു. മറുപടിക്കൊപ്പം വി.എസ് ഉമ്മന്‍ ചാണ്ടിയെ തിരിച്ചും ചോദ്യം ചെയ്തു . ഉത്തരമില്ലെന്ന് കണ്ട പ്രതിപക്ഷ നേതാവ് ഉത്തരമില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ ഉഡായിപ്പ് തെരഞ്ഞെടുപ്പില്‍ തുറന്നു കാട്ടുമെന്ന് പ്രഖ്യാപിച്ചു. ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാത്തത് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ആന്തസത്തയെന്ന് ആരോപിച്ചു.

സ്മാര്‍ട് സിറ്റി,പാമൊലിന്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ മറുപടി കിട്ടാതായതോടെ ചോദ്യങ്ങള്‍ക്ക് വി.എസ് തന്നെ ഉത്തരവും പറഞ്ഞു. ഐ.ടി വികസനമെന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഇന്‍റര്‍നാഷണല്‍ തട്ടിപ്പാണ്, വ്യാജ സന്യാസി സന്തോഷ് മാധവന്‍റെ പാടത്താണ് ഐ.ടി. വികസനം, പാമൊലിനില്‍ കരുണാകരനെ താഴെയിറിക്കാന്‍ ശ്രമിച്ചെന്ന കാര്യം വെളിവായിട്ടും ഉമ്മന്‍ ചാണ്ടി  തെളിവ് ചോദിക്കുകയാണ്. വി.എസിന്‍റെ പരിഹാസം ഇങ്ങനെ തുടരുന്നു. 

പിണറായിക്കുള്ള ചോദ്യാവലിയാണ് ചെന്നിത്തല തയ്യാറാക്കിയത്. പക്ഷേ വിഷയം വി.എസ് തന്നെ. ലാവലിന്‍, ടി.പി ക്കേസുകളില്‍  വി.എസിന്റെ നിലപാടിനോട് യോജിപ്പുണ്ടോ? താന്‍ മുഖ്യമന്ത്രിയാകാന്‍ ജനം ആശിക്കുന്നുവെന്ന് വി.എസ് പറഞ്ഞതിനെ എങ്ങനെ കാണുന്നു ? പാര്‍ട്ടി പ്രമേയം നിലനില്‍ക്കുന്നുവെങ്കില്‍  വി.എസ് തെരഞ്ഞെടുപ്പ് നയിക്കുന്നത് ശരിയോ ? മദ്യനയത്തില്‍ താങ്കള്‍ക്കെതിരായ വി.എസിന്റെയും യെച്ചൂരിയുടെയും എതിര്‍പ്പിനെക്കുറിച്ച് എന്തു പറയാനുണ്ട്. ചെന്നിത്തലയുടെ പ്രസ്താവനയിലെ ചോദ്യങ്ങള്‍ ഇങ്ങനെ നീളുന്നു. മൊത്തത്തില്‍ പ്രശ്‌നോത്തരിയാവുകയാണ് തെരഞ്ഞെടുപ്പ് പ്രചാരണം.

PREV
click me!