
ദില്ലി: കേരളത്തിൽ അവസാന നിമിഷം വോട്ടുമറിക്കാന്‍ സിപിഎമ്മിനും കോൺഗ്രസിനുമിടയിൽ പരസ്പര ധാരണയുണ്ടെന്നും കേരളത്തിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര പാർലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു. വികാരപ്രകടനത്തിലൂടെ സോണിയാ ഗാന്ധി അഴിമതി മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും നായിഡു കുറ്റപ്പെടുത്തി.
ബംഗാളിലെ കോൺഗ്രസ് ബന്ധം യെച്ചൂരി ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ടെന്നും നായിഡു പറഞ്ഞു.വസ്തുതയില്ലാത്ത ആരോപണം ഉന്നയിച്ചതു കൊണ്ട് മാത്രം കാര്യമില്ല. ഇന്ത്യക്കാരിയാണെന്ന് സോണിയാഗാന്ധി പറഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഇതുകൊണ്ട് കാര്യമില്ല. അഴിമതി മുടിവയ്ക്കാൻ ഈ പ്രസംഗം സഹായിക്കില്ലെന്നും വെങ്കയ്യനായിഡു വ്യക്തമാക്കി.സോണിയയുടെ വികാരപ്രകടനം തന്ത്രമാണെന്നും നായിഡു പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടില്ലായിരുന്നെങ്കിൽ 20 വർഷം മുമ്പ് ബിജെപി നിയമസഭയിൽ എത്തുമായിരുന്നുവെന്നും. പ്രധാനമന്ത്രിക്ക് രാഷ്ട്രീയപ്രസംഗം നടത്താനുള്ള അവകാശം ഇല്ലാതാക്കാൻ വിമർശനത്തിലൂടെ കഴിയില്ലെന്നും നായിഡു വ്യക്തമാക്കി.