ഇരുമുന്നണികളെയും നട്ടെല്ലൊടിച്ച് അറബിക്കടലില്‍ എറിയണമെന്ന് സുരേഷ് ഗോപി

By Web DeskFirst Published May 10, 2016, 1:22 PM IST
Highlights

ഹെലിക്കോപ്റ്ററിലെത്തി, റോഡ്‌ഷോ നടത്തിയാണ് സുരേഷ് ഗോപി സി കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തിയത്. വോട്ട് ചോദിക്കുന്നതിനൊപ്പം, എന്‍.ഡി.എയില്‍ നിന്നും ദളിത് വിരുദ്ധ സമീപനം ഉണ്ടായാല്‍ മുന്നണിക്കകത്ത് നിന്ന് തന്നെ എതിര്‍ക്കുമെന്ന സി.കെ ജാനുവിന്റെ നിലപാടിന് താരം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശേഷമായിരുന്നു ഇരുമുന്നണികളോടുമുള്ള രൂക്ഷമായ വിമര്‍ശനം.

ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കേന്ദ്രസംസ്ഥാന നേതാക്കള്‍ക്ക് പിന്നാലെ താരപ്രചാരകരെയും ഒന്നിന് പിറകെ ഒന്നായി രംഗത്തിറക്കി ബത്തേരിയില്‍ ജയിക്കാനുറച്ച് തന്നെയാണെന്ന് വ്യക്തമാക്കുകയാണ് എന്‍.ഡി.എ. സി കെ ജാനുവിന്റെ സാന്നിധ്യവും പ്രചാരണവും ശക്തമായതോടെ, ശക്തമായ ത്രികോണ മത്സരത്തിന്റെ ചൂടറിയിച്ച് ബത്തേരിയില്‍ പ്രചാരണത്തിലും മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ആദിവാസി കോളനികള്‍ മാത്രം കേന്ദ്രീകരിച്ചുള്ള ആദ്യഘട്ടപ്രചാരണം പൂര്‍ത്തിയാക്കിയ ജാനു മണ്ഡല പര്യടനത്തിലും പൊതുയോഗങ്ങളിലും കേന്ദ്രീകരിക്കുകയാണ്. എല്‍.ഡി.എഫ് – യുഡിഎഫ് സ്ഥാനാര്‍ത്ഥികളും കുടുംബയോഗങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എങ്കിലും കോളനികളിലും മറ്റുമായി അടിത്തട്ടില്‍ വോട്ടുകള്‍ ചോരാതിരിക്കാന്‍ അതീവ ജാഗ്രതയോടെയാണ് മുന്നണികളുടെ നീക്കം.

click me!