ഭരണതുടര്‍ച്ച ജയലളിതയുടെ പകൽക്കിനാവെന്ന് കരുണാനിധി

Published : May 10, 2016, 04:37 PM ISTUpdated : Oct 05, 2018, 01:14 AM IST
ഭരണതുടര്‍ച്ച ജയലളിതയുടെ പകൽക്കിനാവെന്ന് കരുണാനിധി

Synopsis

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും അധികാരത്തിലെത്താമെന്നത് മുഖ്യമന്ത്രി ജയലളിതയുടെ പകൽക്കിനാവ് മാത്രമെന്ന് ഡിഎംകെ അദ്ധ്യക്ഷൻ കരുണാനിധി. ജയലളിത സർക്കാർ നൽകുന്ന സൗജന്യ സമ്മാനങ്ങൾ ആളുകളെ പറ്റിക്കാനാണെന്നും കരുണാനിധി ആരോപിച്ചു.

തമിഴ്നാട്ടിൽ പണമിറക്കി വിജയം കൊയ്യാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി ജയലളിതക്ക് ഉള്ളതെന്ന് കരുണാനിധി ആരോപിച്ചു ജനങ്ങൾക്ക് സൗജന്യ സമ്മാനങ്ങൾ നൽകുന്നതിൽ തെറ്റില്ല, പക്ഷേ ജയലളിത അത് ചെയ്യുന്നത് ആത്മാർത്ഥമായല്ല, ജനങ്ങളെ പറ്റിക്കാനാണ്, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ പ്രകടന പത്രിക ഇറക്കാൻ ഡിഎംകെ ക്ക് ആയി. എഐഎഡിഎംകെയുടെ മറ്റുള്ളവരുടേത് കോപ്പി അടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

തെര‍ഞ്ഞെടുപ്പിലെ പണമൊഴുക്കിനെ പറ്റി കൂടുതൽ നേതാക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. നഗരങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരിശോധനകൾ നടക്കുന്നതെന്ന് വിസികെ നേതാവ് തിരുമാവലവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
click me!