
എഎസ്‌ഐ കനകരാജ്, കെഎപിയിലെ പൊലീസുകാരായ കെ രാഗേഷ്, കെ കെ ദിലീപ്കുമാര്‍, എം ബിജു, എം ശ്രീരാജ് എന്നിവര്‍ക്ക് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. വാഹനപരിശോധനയ്‌ക്കിടെ മുണ്ടേരിമൊട്ടയില്‍ വച്ച് രേഖകളില്ലാത്ത ബൈക്ക് കഴിഞ്ഞ ദിവസം ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ പിടികൂടിയതിലുള്ള അമര്‍ഷമാണ് ആക്രമമത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ എഎസ്‌പി പൂങ്കുഴലി, എസ് ഐ ബിജു എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായതായി പറയുന്നു. വാഹനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. അക്രമമവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകനായ ഹബീബ് ഫര്‍ഹാന്‍ എന്നയാളെ സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തെങ്കിലും യുഡിഎഫ് പ്രവര്‍ത്തകരെത്തി ബലമായി മോചിപ്പിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പൊലീസുകാരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നും അതിനെത്തുടര്‍ന്നാണ് അവിടെ സംഘര്‍ഷമുണ്ടായതെന്നുമാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശദാകരണം.