വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പ്രചാരണ പര്യടനം സമാപിച്ചു

Published : May 04, 2016, 02:28 AM ISTUpdated : Oct 05, 2018, 12:11 AM IST
വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പ്രചാരണ പര്യടനം സമാപിച്ചു

Synopsis

വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പ്രചാരണ പര്യടനം സമാപിച്ചു. കാസർകോട്ട് നിന്ന് തുടങ്ങി രണ്ടാഴ്ച പിന്നിട്ടാണ് പര്യടനം നെടുമങ്ങാട്ട്  സമാപിച്ചത് സ്വന്തം മണ്ഡലമായ മലമ്പുഴയിലാകും വി എസ്സിന്റെ   ഇനിയുള്ള  പ്രചാരണ പരിപാടികള്‍.


കഴിഞ്ഞ മാസം ഇരുപതിന് കാസകോട്ടാണ് വി എസ് അച്യുതാനന്ദന്റെ സംസ്ഥാനതല പ്രചാരണം തുടങിയത്. പര്യടനം 14 ദിവസങ്ങൾ പിന്നിട്ട്  നെടുമങ്ങാട്ട് സമാപിച്ചു സമാപന ദിവസമായ ചൊവ്വാഴ്ച്ച വട്ടിയൂർക്കാവിലും പാറശാലയിലുംനേമത്തും ഒടുവിൽ നെടുമങ്ങാട്ടും വി എസ് പ്രസംഗിച്ചു. സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളിൽ 60ലധികം വേദികൾ പിന്നിട്ട് 92കാരനായ വി എസ് ഇടതുപക്ഷത്തിന്റെ സ്റ്റാർ ക്യാന്പെയ്നറായി . എല്ലാ വേദികളിലും വി എസ്സിന്റെ പ്രസംഗം കേൽക്കാൻ  ആയിരങ്ങളാണ് എത്തിയത് യു ഡി എഫിനേയും ബി ജെ പിയേയും കടന്നാക്രമിച്ചകൊണ്ട് ഓരോ വേദിയിലും ജനങ്ങൾക്ക് ആവേശമായി

രണ്ടാഴ്ചകൊണ്ട് 1500 ഓളം കിലമോമിറ്റർ വി എസ്  താണ്ടി ഇനി സ്വന്തം മണ്ഡലമായ മലമ്പുഴയിലേക്ക് പോകുന്ന വി എസ് അവിടെ പ്രചാരണ രംഗത്ത് കൂടുതൽ സജീവമാകും.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!