
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ മാന്ത്രികവടിയുമായി വി എസ് അച്യുതാനന്ദന്‍. കൊല്ലത്തെ തെരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനിലാണ് വ്യത്യസ്ത ഭാവത്തില്‍ മജീഷ്യനായി വി എസ് എത്തിയത്.
സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാന്‍ എന്തും ചെയ്യുന്നയാളാണ് വി എസ്. മാന്ത്രികവടിയും തൊപ്പിയും വച്ച് വി എസ് അങ്ങനെ ഒരു മജീഷ്യനായി എത്തിയത് കൊല്ലത്ത് നടന്ന നടന്‍ മുകേഷിന്‍റെയും ഇരവിപുരം സ്ഥാനാര്‍ത്ഥി നൗഷാദിന്‍റെയും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് വേദിയിലാണ്.
തൊപ്പി വച്ച് ദണ്ഡുപിടിച്ച് വി എസ് വേദിയില്‍ നില്‍ക്കെ, ചില്ലിട്ട കവറില്‍ വടി ഉപയാഗിച്ച് മാന്ത്രികന്‍ അടിച്ചപ്പോള്‍ അതില്‍ വി എസ്സിന്‍റെ രൂപം പ്രത്യക്ഷപ്പെട്ടു. വര്‍ഗീയത തീവ്രവാദം അഴിമതി എന്നിവ വി എസ് മാന്ത്രിക വിദ്യയിലൂടെ ഇല്ലാതാക്കുന്നു. പേപ്പര്‍ കത്തിച്ച് പെട്ടിയിലാക്കി വീണ്ടും ദണ്ഡുകൊണ്ടടിച്ചപ്പോള്‍ അതൊരു വെള്ളരിപ്രാവായി മാറുന്നു.
വി എസ്സിന്‍റെ പ്രസംഗം കേള്‍ക്കാനെത്തിയവര്‍ക്ക് ബോണസായി മാജിക്കും കൂടികാണാന്‍ കഴിഞ്ഞത് ഇരട്ടി ആഹ്ലാദമുണ്ടാക്കി. ഇനിയും പല മാജിക്കുകളും നന്പറുകളുമായി വിഎസ് എത്തുമെന്നാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.
Kerala assembly election'16 VS Achudanandan Magic തെരഞ്ഞെടുപ്പ് കൊല്ലം