വി എസ് അച്യുതാനന്ദന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി. വി എസ്സിന് മലമ്പുഴയിൽ ഭൂരിപക്ഷം വര്‍ധിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വി എസ് ജയിക്കുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം. എം എൽ എ ആകാൻ മാത്രം മലമ്പുഴയിലെത്തുന്ന ദേശാടനക്കിളിയാണ് വി എസ്സെന്നും, മൈക്രോ ഫിനാൻസ് വിഷയത്തിലടക്കം വി എസ് ഉയര്‍ത്തിയ ആരോപണങ്ങൾക്ക് ജനം മറുപടി നൽകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.