'പിണറായിയെ തോല്പിക്കാന്‍ താങ്കള്‍ വെറെ ആളെ അന്വേഷിക്കണം'; ഉമ്മന്‍ചാണ്ടിയോട് വിഎസ്

Published : Apr 23, 2016, 05:30 AM ISTUpdated : Oct 05, 2018, 03:48 AM IST
'പിണറായിയെ തോല്പിക്കാന്‍ താങ്കള്‍ വെറെ ആളെ അന്വേഷിക്കണം'; ഉമ്മന്‍ചാണ്ടിയോട് വിഎസ്

Synopsis

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജ്ഞാപന ദിവസം ഇരു മുന്നണികളുടെയും മുഖ്യപ്രചാരകരുടെ പ്രചാരണം ഫേയ്‌സ് ബുക്ക് ചുവരില്‍. ധര്‍മടത്ത് പിണറായിക്ക് വോട്ടു പിടിച്ച  വി.എസിന് ഇരട്ടത്താപ്പെന്നാണ്  മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന് വിഎസ് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കി.

മുഖ്യമന്ത്രിയെ പഴയ കോണ്‍ഗ്രസ് ഗ്രൂപ്പ് യുദ്ധകാലം ഓര്‍മ്മിപ്പിച്ച വിഎസ് പിണറായിക്ക് വോട്ടു പിടിക്കാന്‍ ധര്‍മടത്ത് എത്തിയതിനെയും, ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പുതിയ നിലപാടും, ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലെ നിലപാടും എല്ലാം ന്യായീകരിക്കുന്നുണ്ട്.

PREV
click me!