
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വിമതപക്ഷത്തിന്റെ ശക്തി കേന്ദ്രമായ ഉദയംപേരൂരിലെ നടക്കാവിലാണ് വി എസ് അച്യുതാന്ദന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നത്. വൈകീട്ട് 5.15ന് വേദിയിലെത്തിയ വി എസ് 20 മിനിറ്റ് സംസാരിച്ചു. പ്രസംഗത്തിലൂടനീളം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രിയും തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ ബാബുവിനെയും വി എസ് കണക്കിന് വിമര്‍ശിച്ചു. കോഴകള്‍ പെരുകുമ്പോള്‍ കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തി മാറ്റി കൈപറ്റിയാക്കണമെന്നാണ് വി എസിന്റെ അഭിപ്രായം. പിന്നീട് എം സാരാജിനു വേണ്ടി ആവര്‍ത്തിച്ചു വോട്ടു ചോദിച്ചു. തന്നെ ജയിപ്പിച്ചാല്‍ വീട്ടിലൊരു അംഗത്തെ പോലെ എന്നും കൂടെയുണ്ടാകുമെന്ന് സ്വരാജ് യോഗത്തില്‍ പറഞ്ഞു.
ടി രഘുവരന്റെ നേതൃത്വത്തില്‍ ഒരു സംഘം വിമതനേതാക്കളും കണ്‍വെന്‍ഷന് എത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് ആവശ്യപ്പെട്ടതിനെ തുടര്‍നനാണ് എത്തിയതെന്ന് രഘുവരന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വേണ്ടി സ്വന്തം നിലക്ക് വോട്ടു ചോദിച്ചിരുന്ന വിമതനേതാക്കള്‍ യോഗത്തിന് എത്തിയത് ശുഭസൂചനയായാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്.