
പ്രേക്ഷകർക്ക് സുപരിചിതയായ ആക്റ്റിവിസ്റ്റും മോഡലുമാണ് ദിയ സന. ബിഗ് ബോസിലൂടെയാണ് ദിയ കൂടുതൽ പ്രശസ്‍തയായത്. സോഷ്യൽ മീഡിയയിലൂടെ തന്റേതായ നിലപാടുകള്‍ മുന്നോട്ടുവെക്കാറുള്ള ആൾ കൂടിയാണ് ദിയ. ഇപ്പോഴിതാ ബിഗ്ബോസ് സീസൺ 7ലെ മൽസരാർത്ഥിയും അവതാരകയുമായ മസ്താനിയെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് ദിയ. മസ്താനിയുടെ ഗെയിമിനെയും നിലപാടുകളുടെയും വിമർശിച്ചുകൊണ്ടാണ് ദിയയുടെ പോസ്റ്റ്.
''ബിഗ് ബോസ്സ് റിയാലിറ്റി ഷോ കാണുന്നവർക് ഞാൻ പറയുന്ന ഈ വിഷയത്തിന്റെ ഗൗരവം മനസിലാകും. കഴിഞ്ഞ ഒരു എപ്പിസോഡിൽ. മസ്താനി എന്ന മത്സരാർഥി അപ്പാനി ശരത് എന്ന മത്സരാർഥി മസ്താനിയെ തല്ലണമെന്നും എങ്ങനെയെങ്കിലും ശരത്തിനെ കൊണ്ട് മസ്താനി തന്നെ മസ്താനിയെ അടിപ്പിക്കുമെന്നും, സാബുമാൻ എന്ന മൽസരാർത്ഥിയോട് നീ ചെന്ന് അവക്കിട്ട് രണ്ട് കൊടുത്തിട്ട് ഇറങ്ങിപ്പോയാലും വേണ്ടില്ല മാസ്സ് ആയിരിക്കുമെന്നും പറയണം", ഇങ്ങനെ പറയുകയാണ്. ഇവിടെ ഈ വിഷയം ഞാൻ പറഞ്ഞത് ഇതൊരു റിയാലിറ്റി ഷോ ആണ്.. എല്ലാവരുടെയും റിയൽ സ്വഭാവം പുറത്ത് വരും അങ്ങനെ മനുഷ്യന്റെ ഇമോഷൻസിനെ സ്വഭാവത്തെ ഒക്കെ മാർകറ്റ് ചെയ്ത് തന്നെയാണ് ബിഗ്ഗ് ബോസ്സ് മുന്നോട്ട് പോകുന്നത്.. നമ്മൾ എഗ്രിമെന്റ് ചെയ്ത് കൊടുത്തിട്ടുണ്ട് എല്ലാം ടെലികസ്‌റ്റ് ചെയ്തുകൊള്ളാൻ.
ഇവിടെ ചില മസ്താനിയെ പോലുള്ള സ്ത്രീകളാണ് ശരിക്കും സ്ത്രീകളെ പറയിക്കുന്നത് എന്ന് പറയാതെ വയ്യാ.. ചില പീഡന പരാതികളിൽ കള്ളകേസുകൾ ഉണ്ട് എന്ന് പറയുന്നതിന്റെ ഉദാഹരണമാണ് മസ്താനി എന്ന സ്ത്രീ.. ഇവിടെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ, സ്ത്രീകൾ, അവരൊക്കെ അവരുടെ നീതിക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ അവരെ പീഡിപ്പിച്ച പുരുഷന്മാർ രക്ഷപ്പെടുമ്പോൾ... മസ്താനിയെപോലുള്ള സ്ത്രീകൾ ശരത്തിനെ പോലുള്ള ഒരു പുരുഷനെക്കൊണ്ട് തല്ലിച്ചാലും കേവലം ഒരു ഗെയിമിൽ ആ ഗെയിമിൽ നിന്നും അയാളെ പുറത്താക്കണമെന്ന് ചിന്തിക്കുമ്പോൾ (എനിക്കിവിടെ ശരത് പുറത്താവുന്നതിലല്ല) ഈ സ്ത്രീയുടെ ചിന്ത പോയതിലാണ് ഫ്രോഡ് സ്ത്രീ ആണ് മസ്താനി എന്ന് പറയേണ്ടി വരുന്നത്.. ഇത്തരത്തിലുള്ള സ്ത്രീകളാണ് കള്ളകേസുകളും മറ്റും തെറ്റ് ചെയ്യാത്തവരുടെ മേൽ വച്ച് കെട്ടി അവരെ ട്രാപ്പിലാക്കുന്നത്.. ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ട്..'', ദിയ സന ഫെയ്സ്ബുക്കിൽ കുറിച്ചു.