സെറ്റിൽ ഉള്ളതു പോലെ തന്നെയാണ് ബിഗ് ബോസിലും, ഞെട്ടലുണ്ടായില്ല: അനുമോളെക്കുറിച്ച് ജീവൻ

Published : Sep 27, 2025, 01:44 PM IST
Jeevan

Synopsis

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും പിന്നീട് ജീവൻ തന്റെ സുഹൃത്താണെന്ന് അനുമോൾ വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ 7 ൽ കഴിഞ്ഞ ദിവസമാണ് നടൻ ജീവനും നടി സോഫി മരിയയും അതിഥികളായി എത്തിയത്. സീരിയൽ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും ബിഗ് ബോസിലെത്തിയത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകളും നടന്നിരുന്നു. അനുമോളുടെ അടുത്ത സുഹൃത്തായിരുന്നു ജീവൻ. അന്ന് ഇരുവരും ഒരുമിച്ച് സിറ്റ്കോമിലും അഭിനയിച്ചിട്ടുണ്ട്.

ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നെങ്കിലും പിന്നീട് ജീവൻ തന്റെ സുഹൃത്താണെന്ന് അനുമോൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ബിഗ് ബോസിലെത്തിയ അനുമോളെ പിന്തുണച്ച് ജീവൻ പരസ്യമായി രംഗത്തു വന്നിരുന്നില്ല. ഹൗസിനകത്തും ഇരുവരും അധികം സംസാരിച്ചിരുന്നില്ല. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ അനുമോളെക്കുറിച്ച് സംസാരിക്കുകയാണ് ജീവൻ. സെറ്റിലുള്ളതു പോലെ തന്നെയാണ് അനുമോൾ ബിഗ് ബോസിലെന്ന് ജീവൻ പറയുന്നു.

''അനുമോളുടെ പെർഫോമൻസ് നല്ല രീതിയിൽ പോകുന്നുണ്ട്. സെറ്റിൽ ഉള്ളതു പോലെ തന്നെയാണ് ബിഗ് ബോസിലും. എനിക്ക് വ്യത്യാസമൊന്നും തോന്നിയില്ല'', ജീവൻ അഭിമുഖത്തിൽ പറഞ്ഞു. അനുമോളെ പോലെ പാവം ക്യാരക്ടറുള്ളയാൾ ബിഗ് ബോസിൽ പോയപ്പോൾ ഞെട്ടിയിരുന്നോ എന്ന ചോദ്യത്തിനും ജീവൻ മറുപ‌ടി നൽകി. ''ഞെ‌ട്ടലൊന്നും തോന്നിയില്ല. എല്ലാവരും പാവം തന്നെയാണ്. പിന്നെ അതൊരു ഗെയിം ഷോയാണ്. അതിന്റേതായ രീതിയിൽ ഗെയിം കളിച്ച് പോകുന്നു. അത്രയേ ഉള്ളൂ'', ജീവൻ കൂട്ടിച്ചേർത്തു.

ബാലതാരമായിട്ടാണ് ജീവൻ ഗോപാൽ കരിയർ ആരംഭിച്ചത്. ഇതിനകം നിരവധി സീരിയലുകളുടെ ഭാഗമായിട്ടുള്ള താരം മമ്മി & മി, പോക്കിരി രാജ, മൊഹബ്ബത്ത്, മൈ ബോസ്, ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ, മ്യാവൂ മ്യാവൂ കരിമ്പൂച്ച, കമ്മത്ത് & കമ്മത്ത് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി