'മുല്ലപ്പൂവിനെ പോലും വെറുത്തു'; ജാസ്മിനും ഗബ്രിയ്ക്കും എതിരെ നടൻ മനോജ് കുമാര്‍

Published : Apr 06, 2024, 11:33 AM ISTUpdated : Apr 06, 2024, 01:06 PM IST
'മുല്ലപ്പൂവിനെ പോലും വെറുത്തു'; ജാസ്മിനും ഗബ്രിയ്ക്കും എതിരെ നടൻ മനോജ് കുമാര്‍

Synopsis

പ്രണയത്തെ വെറുപ്പിക്കാൻ ബി​ഗ് ബോസിലെ ജാസ്മിനും ​ഗബ്രിക്കും സാധിച്ചിട്ടുണ്ടെന്നും മനോജ് പറഞ്ഞു. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് നാലാം വാരം പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റി കഴിഞ്ഞു. ഇക്കൂട്ടത്തിലെ രണ്ട് പേരാണ് ജാസ്മിനും ​ഗബ്രിയും. ഇവരെ കുറിച്ച് നടൻ മനോജ് കുമാർ പറ‍ഞ്ഞ കാര്യങ്ങളിപ്പോള്‍ ശ്രദ്ധനേടുകയാണ്. തന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 

അവരെ കാണുമ്പോൾ വെറുപ്പ് തോന്നുകയാണ്. അത്തരം ചേഷ്ഠകളാണ് ഇരുവരും ഷോയില്‍ ചെയ്യുന്നതെന്നും മനോജ് കുമാര്‍ ആരോപിച്ചു.  ഒരു ​ഗെയിം ജയിക്കാന്‍ വേണ്ടി ഇത്രയും വെറുപ്പിക്കുമോ മനുഷ്യരെന്നും നടന്‍ ചോദിക്കുന്നുണ്ട്. 

'സീസൺ ഫോറിലെ ജാസ്മിൻ മൂസയ്ക്ക് എന്റെ ​ഡബിൾ സല്യൂട്ട് ആണ്. അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷം ഉണ്ടായിരുന്നു. എന്നാലിപ്പോൾ മാറി. നിങ്ങൾക്കൊക്കെ നല്ലൊരു വ്യക്തിത്വം ഉണ്ടായിരുന്നു.  ജാസ്മിൻ എന്ന നാമദേയം ഉള്ളത് കൊണ്ട് ഞാൻ അതിനെ വെറുക്കുന്നു. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു. ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യൻ. ഒരു ​ഗെയിം ജയിപ്പിക്കാൻ വേണ്ടി ഇത്രയും വെറുപ്പിക്കുമോ. ആ ജന്തു (​ഗബ്രി) വെറുപ്പാണ്. മുല്ലപ്പൂവിനെയും (ജാസ്മിൻ) ഇഷ്ടമല്ല. യഥാർത്ഥ മുല്ലപ്പൂവിനെ വരെ വെറുത്തുപോയി. ഇനി മുല്ലപ്പൂ ആവശ്യപ്പെടരുതെന്ന് ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട്.', എന്നാണ് ജാസ്മിനെ കുറിച്ച് നടൻ പറഞ്ഞത്. മനോജിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നതും. 

'ലാലേട്ടന്‍റെ' തട്ട് താണുതന്നെ; മോഹൻലാൽ തുടങ്ങിയ 100കോടി ക്ലബ്ബ്, ആടുജീവിതത്തിന് മുൻപ് സെഞ്ച്വറി തികച്ച പടങ്ങൾ

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ ആറ് നാലാം വാരം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനോടകം സംഭവ ബഹുലമായ നിരവധി കാര്യങ്ങളാണ് ഷോയില്‍ അരങ്ങേറിയത്. സഹമത്സരാര്‍ത്ഥിയെ തല്ലുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഷോയില്‍ നടന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ
'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ