മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും എന്നും പറയുന്നു അനുമോള്‍.

ബിഗ്ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു.

ഇപ്പോളിതാ ആദിലയെയും നൂറയെയും കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അനുമോൾ. മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും എന്നും എല്ലാവരും മനുഷ്യരല്ലേ എന്നും അനുമോൾ ചോദിക്കുന്നു. ''ആദിലയോടും നൂറയോടും കമ്പനി ഉണ്ടോ എന്നു ചോദിച്ചാൽ ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം ഒരു തവണ കണ്ടു. തെറ്റുകൾ ചെയ്യാത്ത മനുഷ്യരുണ്ടോ? എല്ലാ മനുഷ്യർക്കും തെറ്റുകൾ സംഭവിക്കാറുണ്ട്. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അത്രയേ ഉള്ളൂ. എല്ലാം ഓക്കെം ആകും, പഴയത് പോലെയാവും. അവർ നല്ല കുട്ടികളാണ്'', എന്നായിരുന്നു അനുമോളുടെ പ്രതികരണം.

താൻ കൊടുത്ത സ്നേഹം എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല എന്ന് ഒരു സമയത്ത് മനസിലായി. പക്ഷേ അവരുടെ അടുത്ത് ഇപ്പോഴും ഇഷ്ടം മാത്രമാണ് , പിണക്കമൊന്നുമില്ല എന്ന് അനുമോൾ നേരത്തേ പറഞ്ഞിരുന്നു. ''ടിഷ്യൂ പേപ്പറിൽ എഴുതി നൽകിയത് എന്റെ ഫോൺ നമ്പറാണ്. എവിക്ഷനു മുൻപ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ചേച്ചിയാണ് എന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചേച്ചിയെ വിളിക്കണം എന്നും ഇവിടുത്തെ കാര്യങ്ങളെല്ലാം അറിയിക്കണം എന്നും മാത്രമാണ് അവരോട് പറഞ്ഞിട്ടുള്ളത്'', എന്നും അനുമോൾ വ്യക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക