Bigg Boss 4 : 'റിയല്‍ ഗെയിമര്‍', റോബിനെ കുറിച്ച് നല്ലത് പറഞ്ഞ് റിയാസും ജാസ്മിനും ! ഒപ്പം മറ്റുള്ളവരും

Published : May 21, 2022, 10:57 PM ISTUpdated : May 21, 2022, 11:00 PM IST
Bigg Boss 4 : 'റിയല്‍ ഗെയിമര്‍', റോബിനെ കുറിച്ച് നല്ലത് പറഞ്ഞ് റിയാസും ജാസ്മിനും ! ഒപ്പം മറ്റുള്ളവരും

Synopsis

രസകരമായൊരു ​ഗെയിം ആണ് മോഹൻലാൽ ഉദ്ദേശിച്ചതെങ്കിലും കുറിക്കു കൊള്ളുന്ന പുകഴ്ത്തലായിരുന്നു എല്ലാവരും നടത്തിയത്. 

മോഹൻലാലിന്റെ പിറന്നാൾ ആഘോഷമായിരുന്നു ഇന്നത്തെ ബി​ഗ് ബോസിലെ(Bigg Boss) ഹൈലൈറ്റ്. മനോഹരമായ കലാപ്രകടനങ്ങളാണ് മത്സരാർത്ഥികൾ മോഹൻലാലിനായി കാഴ്ചവച്ചത്. പിന്നാലെ ഈ ആഴ്ചയിലെ വീക്കിലി ടാസ്കിനെ പറ്റിയും പുരുഷ അടുക്കളെയും പറ്റിയും സംസാരിച്ച മോഹൻലാൽ പുകഴ്ത്തൽ മത്സരം ബി​ഗ് ബോസിൽ വയ്ക്കുകയായിരുന്നു. നോമിനേഷനിൽ വന്ന ഏഴ് പേരെയാണ് ഓരോരുത്തരും പുകഴ്ത്തി പറയേണ്ടത്. നോമിനേഷനിൽ വരാത്തവരാണ് പറയേണ്ടതെന്നും മോഹൻലാൽ നിർദ്ദേശം നൽകി.

റിയാസ് ആയിരുന്നു ആദ്യം സംസാരിച്ചത്. റോബിനെയാണ് റിയാസ് തെരഞ്ഞെടുത്തത്. " സ്ക്രീൻ സ്പേയ്സ് ആ​ഗ്രഹിക്കാത്ത ആളാണ് റോബിൻ. വളരെ നല്ല വ്യക്തയാണ്. റിയലായിട്ട് ഈ വീട്ടിൽ കളിക്കുന്ന വ്യക്തി റോബിനാണ്. റിയൽ സ്വഭാവം എന്താണോ അത് തന്നെ പുറത്തുകാണിക്കും. ഫ്രണ്ട്സിനെ തീരെ യൂസ് ചെയ്യാറില്ല. ആര് ആരെ പുറത്താക്കണമെന്ന പ്ലാനുകളൊന്നും മെനയാറില്ല", എന്നാണ് റിയാസ് പറഞ്ഞത്. എനിക്കിതൊന്നും ഏൽക്കാത്തത് കൊണ്ട് പുകഴ്ത്തൽ ഇഷ്ടപ്പെട്ടുവെന്നാണ് റോബിൻ മറുപടി നൽകിയത്. പിന്നാലെ ജാസ്മിൻ ആയിരുന്നു റോബിനെ കുറിച്ച് പറഞ്ഞത്. 

"വളരെ തങ്കപ്പെട്ട സ്വഭാവത്തിന് ഉടമയാണ് റോബിൻ. ഇവിടെ ഫേയ്ക്ക് ആയിട്ട് തന്നെയാണ് ഇവിടെ നിൽക്കുന്നത്. ഒരാളെയും യൂസ് ചെയ്യാറില്ല. സ്ക്രീൻ ടൈമിന് വേണ്ടി ഒന്നും ചെയ്യാത്ത മഹത് വ്യക്തിത്വത്തിന് ഉടമയാണ്. തന്റെ പ്രൊഫഷനെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ലോല ഹൃദയനാണ്"എന്നിങ്ങനെയാണ് ജാസ്മിൻ റോബിനെ കുറിച്ച് പറഞ്ഞത്. പിന്നാലെ കുട്ടി അഖിൽ ബ്ലെസ്ലിയെ കുറിച്ചും റോൺസൺ വിനയിയെ കുറിച്ചും പുകഴ്ത്തി പറഞ്ഞു. രസകരമായൊരു ​ഗെയിം ആണ് മോഹൻലാൽ ഉദ്ദേശിച്ചതെങ്കിലും കുറിക്കു കൊള്ളുന്ന പുകഴ്ത്തലായിരുന്നു എല്ലാവരും നടത്തിയത്. 

'മമ്മൂക്കയുമായുള്ള സിനിമ ഉണ്ടാകും'; സ്വപ്ന പ്രോജക്ടിനെ കുറിച്ച് ജീത്തു ജോസഫ്

മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് ജീത്തു ജോസഫ്(Jeethu Joseph). മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സാന്നിധ്യം അറിയിച്ച ജീത്തു തിരക്കഥാകൃത്തായും നിര്‍മാതാവായും തിളങ്ങിയിരുന്നു. മോഹൻലാലിന്റെ ട്വൽത്ത് മാൻ ആണ് ജീത്തുവിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. ഈ അവസരത്തിൽ മമ്മൂട്ടിയുമായി(Mammootty) സിനിമ ചെയ്യണം എന്നുള്ളത് തന്റെ നടക്കാത്ത സ്വപ്നമാണെന്ന് പറയുകയാണ് സംവിധായകൻ. 

”മമ്മൂക്കയുമായുള്ള ഒരു സിനിമ തീര്‍ച്ചയായും എന്റെ പ്ലാനില്‍ ഉണ്ട്. ഇപ്പോഴും എന്റെ നടക്കാത്ത ഒരു സ്വപ്നമാണത്. രണ്ട് മൂന്ന് കഥകള്‍ ആലോചിച്ചിട്ടും അത് വര്‍ക്ക് ഔട്ടായില്ല. ഞാനും മമ്മൂക്കയും ഒന്നിക്കുന്ന ഒരു സിനിമ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ വലിയ പ്രതീക്ഷകളായിരിക്കും. ഒരു കഥ ആലോചിക്കുന്നുണ്ട്. അത് തീരുമാനമായിട്ടില്ല,” ജീത്തു ജോസഫ് പറഞ്ഞു. ഫിൽമി ബിറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Bigg Boss 4 : മോഹൻലാലിന് പിറന്നാൾ മധുരം; പാട്ടും ഡാൻസുമായി ബി​ഗ് ബോസ് വീട്, ആശംസയുമായി താരങ്ങളും

കഴിഞ്ഞ ദിവസമാണ് ട്വൽത്ത് മാൻ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. അനുശ്രീ, അദിതി രവി, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് ചിത്രത്തിന്റെ കലാസംവിധായകൻ. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ. റാം, എമ്പുരാൻ, എലോൺ തുടങ്ങിയ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പുഴുവാണ് മമ്മൂട്ടിയുതേടായി പുറത്തിറങ്ങിയ ചിത്രം. ന​വാ​ഗതയായ റത്തീന ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ