എന്റെ മകളെന്ന് മോഹൻലാൽ, അച്ഛാന്ന് വിളിച്ച് അൻസിബ; ബിബി വേദിയെ രസിപ്പിച്ച് ജോർജുകുട്ടിയും മകളും

Published : Mar 10, 2024, 07:56 PM ISTUpdated : Mar 10, 2024, 07:58 PM IST
എന്റെ മകളെന്ന് മോഹൻലാൽ, അച്ഛാന്ന് വിളിച്ച് അൻസിബ; ബിബി വേദിയെ രസിപ്പിച്ച് ജോർജുകുട്ടിയും മകളും

Synopsis

ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയ അൻസിബ. 

ബി​ഗ് ബോസ് മലയാളം സീസൺ ആറിന് വർണാഭമായ തുടക്കം. പതിനായിരത്തോളം എൻട്രികളിൽ നിന്നും രണ്ട് കോമണറെയാണ് ഇത്തവണ ഷോയിൽ എടുത്തത്. ഇവിടെയാണ് മോഹൻലാൽ ആദ്യം പരിചയപ്പെടുത്തിയത്. ഒപ്പം ബി​ഗ് ബോസിലേക്ക് കയറി വരുന്ന പുതിയ ആളുകളെ നിരീക്ഷിക്കാനുള്ള അവസരവും ഇവർക്ക് നൽകുന്നുണ്ട്. ശേഷമാണ് ആദ്യ മത്സരാർത്ഥിയെ മോഹൻലാൽ ക്ഷണിച്ചത്. മലയാളികൾക്ക് ഒന്നടങ്കം സുപരിചിതയായ അൻസിബ ഹസൻ ആണ് ആദ്യ മത്സരാർത്ഥി. ദൃശ്യം എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി എത്തിയ അൻസിബയെ വളരെ സ്നേഹത്തോടെയാണ് മോഹൻലാൽ സ്വീകരിച്ചത്. 

വളരെ രസകരമായി സംഭാഷണമാണ് പിന്നീട് ബി​ഗ് ബോസ് ഷോ വേദിയിൽ നടന്നത്. ജോർജ് കുട്ടിയുടെ മകൾ അല്ലേ എന്ന ചോദ്യത്തിന് അതേ എന്ന് പറഞ്ഞ അൻസിബ മോഹൻലാലിനെ കെട്ടിപ്പിടിക്കുന്നുണ്ട്. അച്ഛാന്ന് വിളിച്ചാണ് അൻസിബ മോഹൻലാലിനെ കെട്ടിപ്പുണരുന്നത്. ശേഷം അൻസിബയുടെ പ്രൊഫൈൽ കാണിക്കുന്നുണ്ട്. അഭിമാനം കൂടുതൽ ഉള്ളത് കൊണ്ട് ആരുടെ മുന്നിലും കരയില്ല. റിയൽ ഹൻസിബ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അത് തനിക്കും പുറത്തുള്ളവർക്കും കണ്ടുപിടിക്കാനുള്ള അവസരമാണ് ഇതെന്നും അൻസിബ പറയുന്നു. 

'സ്റ്റീഫൻ നെടുമ്പള്ളി'യെ മലർത്തിയടിച്ചു, 7വർഷം തലയെടുപ്പോടെ നിന്ന 'മുരുകനും' വീണു, 'മ‍ഞ്ഞുമ്മൽ' കുതിക്കുന്നു

ആദ്യമായി ബി​ഗ് ബോസ് സീസൺ ആറിൽ എത്തിയ ആളാണ് അൻസിബ എന്നും അവസാനത്തെ ആളായി ഇവിടെന്ന് പോകാൻ സാധിക്കട്ടെ എന്നുമാണ് മോഹൻലാൽ അൻസിബയോട് പറയുന്നത്. പോകുന്നതിന് മുൻപ് ദൃശ്യത്തിലെ 'വരുണിന്റെ ഡെഡ്ബോഡി' എവിടെയാണെന്ന് അൻസിബ ചോദിക്കുമ്പോൾ പറഞ്ഞു തരാം എന്ന് മോഹൻലാൽ പറയുന്നുണ്ട്. തിരിച്ച് വീട്ടിലേക്ക് കയറാൻ ഹൻസിബ തുനിയുമ്പോൾ അവിടെ ഉള്ളവർ തിരിച്ചും മറിച്ചും ചോദിക്കും ഒന്നും പറയരുത് എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്തായാലും ബിബി ആറിന്റെ തുടക്കം വളരെ രസകരമായി മുഹൂർത്തമാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ