'എന്നെ എന്റെ പാട്ടിന് വിട്, ഇടങ്കോലിടരുത്'; നൂറയോട് കടുപ്പിച്ച് ആദില

Published : Oct 15, 2025, 08:15 AM IST
bigg boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7ലെ ആദ്യ ലെസ്ബിയൻ ദമ്പതികളായ ആദിലയും നൂറയും ശ്രദ്ധേയ മത്സരാർത്ഥികളാണ്. കഴിഞ്ഞ ദിവസം ഇവർ തമ്മിലുണ്ടായ ഒരു സംഭാഷണം ചർച്ചയായി. ഭക്ഷണം കഴിക്കാതെയിരുന്ന ആദിലയോട് കഴിക്കാൻ നൂറ ആവശ്യപ്പെട്ടപ്പോൾ, തൻ്റെ കാര്യത്തിൽ ഇടപെടരുതെന്നായി ആദില.

ബി​ഗ് ബോസ് മലയാളം സീസൺ 7 ​ഗ്രാന്റ് ഫിനാലേയിലേക്ക് അടുക്കുകയാണ്. നിലവിൽ വീട്ടിലുള്ള മത്സരാർത്ഥികളിൽ ഏറെ ശ്രദ്ധേയരാണ് ആദിലയും നൂറയും. ബി​ഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ ലെസ്ബിയൻ കപ്പിൾസായ ഇരുവരും ആദ്യം ഒരു മത്സരാർത്ഥിയായിട്ടായിരുന്നു എത്തിയത്. എന്നാൽ ഷോയുടെ പകുതിക്ക് മുന്നെ ഇരുവരും രണ്ട് മത്സരാർത്ഥികളായി മാറി. ആദിലയേയും നൂറയേയും ചുറ്റിപ്പറ്റി നിരവധി പ്രശ്നങ്ങൾ ഹൗസിൽ നടന്നിരുന്നു. ഇവരെ വീട്ടിൽ കയറ്റില്ലെന്ന് ലക്ഷ്മി പറഞ്ഞതടക്കം വലിയ ചർച്ചയായി മാറുകയും ചെയ്തു. നെ​ഗറ്റീവ് ഇമേജുമായി ഹൗസിനുള്ളിൽ കയറിയ ഇവർക്കിപ്പോൾ ആരാധകരും ഏറെയാണ്.

പൂമ്പാറ്റകൾ എന്നാണ് ആദിലയേയും നൂറയേയും ബി​ഗ് ബോസ് പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. ഷോയിൽ എത്തിയ ശേഷം ആദലിയും നൂറയും തമ്മിലുള്ള സംസാരവും ചില അസ്വാരസ്യങ്ങളുമെല്ലാം ചർച്ചയായിരുന്നു. പ്രത്യേകിച്ച് ആദിലയുടെ നൂറയോടുള്ള പെരുമാറ്റം. എന്നാൽ ഇരുവരുടെയും സ്നേഹം എന്നത്തേയും പോലെ സ്ട്രോങ് ആയിതന്നെ നിൽക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം ആദിലയും നൂറയും തമ്മിലുള്ള സംസാരം ശ്രദ്ധനേടുകയാണ്. അനുമോളുടെ സംസാരത്തിൽ എന്തോ ഇഷ്ടപെടാത്ത ആദില ആഹാ​രം കഴിക്കാതെ നൂറയുടെ അടുത്തേക്ക് പോയി.

ആഹാരം കഴിക്കാനാണ് നൂറ, ആദിലയോട് പറയുന്നത്. 'ഓവറാക്കല്ലേ' എന്ന് നൂറ പറഞ്ഞപ്പോൾ 'ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുതെന്നാ'ണ് ആദിലയുടെ മറുപടി. 'എന്നെ എന്റെ പാട്ടിന് വിട്ടേക്ക്. ആരെങ്കിലും വരുമ്പോൾ എന്റെ കാര്യം പറയാൻ നിൽക്കണ്ട. ഞാൻ എന്തെങ്കിലും കണ്ടിട്ടുണ്ടാകും. അതിൽ ഇടങ്കോലിടാന്‍ വരരുത്', എന്നും ആദില പറയുന്നുണ്ട്. 'ആഹാരം കഴിച്ചില്ലെങ്കിൽ ഞാൻ പറയും. അഹാരം കഴിക്കണം അത്രയേ ഉള്ളൂ. ഞാൻ നിന്റെ ഫ്രണ്ടൊന്നും അല്ല. ആഹാരം കഴിക്കാൻ പറയുന്നത് എന്റെ കടമയാണ്', എന്ന് നൂറയും മറുപടി നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്