
ബിഗ് ബോസ് സീസൺ മൂന്ന് നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. നാളെ അടുത്ത എലിമിനേഷനും നടക്കും. ഈ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ഋതുവും അഡോണിയും. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ചർച്ചാവിഷയം. 'പർപ്പസ്ഫുള്ളി' എന്ന വാക്ക് പറയുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് ദേഷ്യത്തോടെ സംസാരിക്കുന്ന അഡോണിയുടെ വീഡിയോയാണ് പുറത്ത് വന്നത്.
എല്ലാവരുമായി സംസാരിച്ച് കൊണ്ടിരിക്കുമ്പോഴാണ് പർപ്പസ്ഫുള്ളി എന്ന വാക്കുമായി അഡോണി എത്തുന്നത്. താൻ എത്ര സ്വീറ്റ് ആയാണ് സംസാരിക്കുന്നതെന്ന് പറയുന്ന ഋതുവിനോട് വീണ്ടും കയർക്കുകയാണ് അഡോണി ചെയ്തതത്.
ഇത് പരിഹരിക്കാൻ സജിന ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
'പർപ്പസ്ഫുള്ളി ഹേർട്ടിംഗ് എന്ന വാക്ക് പറയുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കണം. എനിക്ക് ഹേർട്ട് ചെയ്യാൻ വേണ്ടി ഒന്നുമില്ല. ഞാൻ അതിന് ശ്രമിച്ച് കഴിഞ്ഞാ അത് ഇങ്ങനെ ആകത്തില്ല. വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ച് ഉപയോഗിക്കണം' എന്നാണ് ഋതുവിനോട് അഡോണി പറഞ്ഞത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ