വീക്കിലി ടാസ്കിലെ വാക്കേറ്റം കയ്യാങ്കളിയിലേക്ക്; അഡോണിയും സന്ധ്യയും നേർക്കുനേർ !

Web Desk   | Asianet News
Published : Mar 25, 2021, 10:11 PM IST
വീക്കിലി ടാസ്കിലെ വാക്കേറ്റം കയ്യാങ്കളിയിലേക്ക്; അഡോണിയും സന്ധ്യയും നേർക്കുനേർ !

Synopsis

ഗെയിം ​ഗെയിമായിട്ട് കളിക്കണം അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുകയല്ല വേണ്ടതെന്ന് സന്ധ്യ പറയുന്നുണ്ട്. 

ബി​ഗ് ബോസ് സീസൺ മൂന്ന് നല്പതാം എപ്പിസോഡിലേക്ക് കടക്കുമ്പോൾ വീക്കിലി ടാസ്ക് കയ്യാങ്കളിയിലേക്ക് എത്തുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്ന ‘കുഴൽപന്തുകളി’ എന്ന ടാസ്കിന്റെ തുടർച്ചയിലാണ് കളി കാര്യമായത്. പൊതുവേ അധികം പ്രശ്നങ്ങൾ ഉണ്ടാക്കാത്തവരാണ് അഡോണിയും സന്ധ്യയും. എന്നാൽ ഇന്ന് ഇരുവരും നേർക്കുനേർ എത്തുകയാണ്. 

ആദ്യം മജ്സിയ, ഋതു, ഡിംപൽ തുടങ്ങിയവരാണ് ദേഹോപദ്രവം നടതത്തുന്നുവെന്ന് പറഞ്ഞ് വക്കേറ്റത്തിലേക്ക് കടന്നത്. ഇതിടയിൽ അഡോണി സന്ധ്യയുമായി സംസാരിക്കുകയും ഇരുവരും തമ്മിൽ കയർക്കുകയുമായിരുന്നു. സ്വന്തം ടീമിനോട് മാത്രം ഫേവറേറ്റിസം കാണിക്കല്ലേ എന്ന് പറഞ്ഞാണ് അഡോണി വാക്കേറ്റത്തിന് തിരികൊളുത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് രൂക്ഷമായി. താൻ സ്വന്തം കാര്യമാണ് നോക്കുന്നതെന്നും അത് നല്ല രീതിയിൽ തന്നെയാണ് ചെയ്യുന്നതെന്നും സന്ധ്യ പറയുന്നുണ്ട്. ഇതിനിടയിൽ റംസാൻ അഡോണിയെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്. 

​ഗെയിം ​ഗെയിമായിട്ട് കളിക്കണം അല്ലാതെ വായിൽ തോന്നുന്നത് വിളിച്ച് പറയുകയല്ല വേണ്ടതെന്ന് സന്ധ്യ പറയുന്നുണ്ട്. എന്നാൽ സന്ധ്യ ​ഗെയിം കളിക്കാതെ മാളത്തിൽ കയറി ഒളിച്ചിരിക്കുന്നുവെന്നാണ് അഡോണിയുടെ ഭാ​ഷ്യം. മറ്റുള്ളവർ ഇരുവരെയും പിടിച്ച് മാറ്റന്നുമുണ്ടായിരുന്നു. 

ടാസ്ക്കിന്റെ മൂന്നാം ഘട്ടത്തിൽ മത്സരാർത്ഥികളെ രണ്ടു ടീമായി തിരിച്ചാണ് മത്സരം പുരോഗമിക്കുന്നത്. മണിക്കുട്ടൻ, നോബി, റംസാൻ, സായി, സൂര്യ, ഋതു, അനൂപ് എന്നിവർ ഒരു ടീമിലും ഡിംപൽ- ഫിറോസ് ഖാൻ, കിടിലം ഫിറോസ്, സജ്ന, ഭാഗ്യലക്ഷ്മി, മജിസിയ, സന്ധ്യ എന്നിവർ എതിർ ടീമിലുമാണ് ഉള്ളത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ