
ബിഗ് ബോസ് മലയാളം സീസണുകളിൽ എപ്പോഴും വീക്കിലി ടാസ്കുകൾ നടക്കാറുണ്ട്. ഈ ടാസ്കിന്റെ അടിസ്ഥാനത്തിലാകും ഓരോ ആഴ്ചയിലേയും ക്യാപ്റ്റനെയും വീട്ടിലെ സാധനങ്ങൾ വാങ്ങുക്കുന്നതുമെല്ലാം നടക്കുക. ഒപ്പം ജയിലിൽ പോകുന്നവരും എവിക്ഷൻ നോമിനേഷനും ഈ ടാസ്കുകളുടെ അടിസ്ഥാനത്തിലാണ്. അത്തരത്തിൽ സീസൺ 7ൽ ഈ ആഴ്ചത്തെ നൂദില ചെരുപ്പ് ഫാക്ടറി എന്ന വീക്കിലി ടാസ്ക് നടക്കുകയാണ്. ടാസ്കിന്റെ രണ്ടാം ദിവസമായ ഇന്ന് ഫാക്ടറി ഓണറായ നൂറയ്ക്ക് എതിരെ സമരം വിളിച്ചിരിക്കുകയാണ് അക്ബറും സംഘവും.
ഇന്ന് 50 ജോഡി ചെരുപ്പുകൾ തയ്യാറാക്കാനാണ് ബിഗ് ബോസ് നിർദ്ദേശം നൽകിയത്. ഇതിനായി ടാസ്ക് റൂമിലേക്ക് പോയതു മുതൽ തൊഴിലാളി നേതാവായ അക്ബർ പ്രശ്നമുണ്ടാക്കി. കഴിഞ്ഞ ദിവസം കൃത്യമായ ശമ്പളം നൽകാത്തതിന്റെ പേരിലാണ് തർക്കം. ആര് ജോലി ചെയ്യണം വേണ്ടാ എന്ന് ഞങ്ങൾ തീരുമാനിക്കുമെന്ന് അക്ബർ പറയുന്നു. 'കള്ളി കള്ളി പെരുങ്കള്ളീ' എന്ന് മനേജരായ നൂറയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സമരം. അക്ബറിനൊപ്പം ഒനിയൽ, അഭിലാഷ് എന്നിവരും ചേർന്നു. 'എല്ലാ തെഴിലാളികളോടും ചോദിച്ചിട്ട് വേണം പണിയെടുക്കാതിരിക്കാൻ തീരുമാനിക്കേണ്ട'തെന്നായിരുന്നു ബിന്നി പറഞ്ഞത്. ഇതൊന്നും കേൾക്കാൻ നിൽക്കാതെ തൊഴിലാളി നേതാവായ അക്ബർ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
പ്രശ്നം വഷളായതോടെ തുടരെ തുടരെ ബിഗ് ബോസ് വാണിംഗ് നൽകുന്നുണ്ട്. എന്നാൽ ആരും അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഇതിനിടെയാണ് ജിഷിനും അക്ബറും തമ്മിൽ വാക്കുതർക്കമായത്. നൂറയും അക്ബറും തമ്മിൽ പ്രോപ്പർട്ടി വിഷയത്തിൽ പിടിവലി നടന്നിരുന്നു. ഇതിനിടയിലേക്ക് ജിഷിൻ വരികയും വലിയ പ്രശ്നം ആകുകയും ചെയ്തു. 'നീ തടുക്കെടാ കാണട്ടെ..', എന്നാണ് അക്ബറിനോട് ആക്രോശിച്ച് കൊണ്ട് ജിഷിൻ പറഞ്ഞത്. എന്നാൽ അക്ബർ 'തൊഴിലാളികളെ തൊട്ടു കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ', എന്ന മുദ്രാവാക്യം മുഴക്കി കൊണ്ടേയിരുന്നു. അതേസമയം, ഈ വീക്കിലി ടാസ്ക് വേണ്ടത്ര രീതിയിൽ മികച്ചതാക്കാൻ മത്സരാർത്ഥികൾക്ക് സാധിച്ചോ എന്ന കാര്യത്തിൽ സംശയമാണ്.