'ആദില നൂറ എന്നിവരെ കുറിച്ച് ലക്ഷ്മി നടത്തിയ പ്രസ്താവനയോട് ഒരിക്കലും യോജിക്കില്ല...'; വിമർശനവുമായി അഖിൽ മാരാർ

Published : Sep 10, 2025, 02:30 PM IST
adhila noora, akhil marar, lakshmi

Synopsis

അഖിൽ മാരാർ നായകനായെത്തുന്ന 'മിഡ്നൈറ്റ് ഇൻ മുള്ളൻക്കൊല്ലി' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു.

ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം ലക്ഷ്മി ആദിലയെയും നൂറയെയും അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. അക്ബറിനോടുള്ള പ്രതികരണത്തിനിടെയായിരുന്നു ലക്ഷ്മി ആദിലയുടെയും നൂറയുടെയും സെക്ഷ്വാലിറ്റിയെ അധിക്ഷേപിച്ചുള്ള പരമാർശം നടത്തിയത്. ഇപ്പോഴിതാ ലക്ഷ്മിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ സീസൺ ഫൈവ് വിന്നർ അഖിൽ മാരാർ. അഖിൽ മാരാർ നായകനായെത്തുന്ന 'മിഡ്നൈറ്റ് ഇൻ മുള്ളൻക്കൊല്ലി' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലെത്തിയിരുന്നു. ചിത്രത്തിൽ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആദിലയുടെയും നൂറയുടെയും സപ്പോർട്ട് വാങ്ങികൊണ്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ തക്കവണ്ണം ഉളുപ്പില്ലായ്മ തനിക്ക് ഇല്ലെന്നാണ് ലക്ഷ്മി അക്ബറിനോട് പറഞ്ഞത്. "ഇവിടെ സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവളുമാർക്കൊന്നും പറ്റത്തില്ല, അവരുടെ സപ്പോർട്ട് വാങ്ങി നിൽക്കാൻ എനിക്കത്ര ഉളുപ്പില്ലായ്മയില്ല, അയ്യോ ജോലി ചെയ്ത തന്നതാനെ നിൽക്കുന്ന രണ്ട് പേരായിരുന്നേൽ റെസ്‌പെക്ട് ചെയ്തേനെ, അങ്ങനെയൊന്നും നിൽക്കുന്നവരല്ല, നിന്റെയൊന്നും വീട്ടിലേക്ക് പോലും കേറ്റാത്തവൾമാരാ, എന്നിട്ട് അവരുടെ സപ്പോർട്ട് വേണ്ടി നടക്കുന്നു..." എന്നായിരുന്നു ടാസ്കുമായി ബന്ധപ്പെട്ട കോയിൻ വിതരണത്തിനിടെ ലക്ഷ്മിയുടെ പരാമർശം.

"ആദില നൂറ എന്നിവരെ കുറിച്ച് ലക്ഷ്മി നടത്തിയ പ്രസ്താവനയോട് ഞാൻ ഒരിക്കലും യോജിക്കുകയില്ലെന്ന് മാത്രമല്ല, പൂർണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നു. ആദില നൂറ സ്വീകരിച്ച മാർഗ്ഗം ശരിയല്ല, അവരുടെ മാർഗ്ഗം ശരിയല്ല എന്ന് ലക്ഷ്മിക്ക് പറയാം. സ്വന്തം ആശയം സമൂഹത്തോട് പറയാം. സമൂഹം ആശയങ്ങൾ സ്വീകരിക്കുകയും തള്ളിപ്പറയുകയും ചെയ്യട്ടെ." എന്നായിരുന്നു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അഖിൽ മാരാർ കുറിച്ചത്.

വീട്ടിലുള്ള ഒരാൾ പോലും ലക്ഷ്മി പറഞ്ഞതിനെ എതിർക്കുകയോ മറ്റോ ചെയ്തില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനമാണ് ലക്ഷ്മിക്കെതിരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പ്രതിലോമകരമായ ചിന്താഗതിയുള്ള വ്യക്തിയെ എന്തിനാണ് പിന്തുണയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും ലക്ഷ്മിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ഹോമോഫോബിക് ആയിട്ടുള്ള പ്രതികരണങ്ങൾ ബിഗ് ബോസ് വീട്ടിൽ ഉണ്ടായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും ഇതൊരു ചർച്ചയാവുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്