
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ അപ്രതീക്ഷിതമായ എവിക്ഷനാണ് ഇന്ന് നടന്നിരിക്കുന്നത്. ഈ സീസണിൽ ടോപ്പ് ഫൈവിൽ എത്തുമെന്ന് എല്ലാവരും കരുതിയ വിഷ്ണുവാണ് ഷോയിൽ നിന്നും പടിയിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ടാണ് ബിബി ഹൗസിനുള്ളിൽ ചർച്ച നടക്കുന്നത്.
'ഒരിക്കലും അവൻ എവിക്ട് ആകുമെന്ന പ്രതീക്ഷ എനിക്കില്ലായിരുന്നു. ഫൈനൽ ഫൈവിൽ വരുമായിരുന്നു. എന്റെ സ്വപ്നത്തിൽ പോലും അവൻ എവിക്ട് ആകുമെന്ന ചിന്ത ഇല്ലായിരുന്നു. ഇവന്റെ ഗെയിമിനെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആൾക്കാർ ഉണ്ട്', എന്നാണ് അഖിൽ മാരാർ പറയുന്നത്.
'ഇവിടെ എല്ലാവരുടെയും പ്രെഡിക്ഷന്‍ ആയിരുന്നു വിഷ്ണു ഫൈനൽ ഫൈവിൽ എത്തുമെന്നത്' എന്ന് നാദിറയും പറയുന്നു. പാവം ഭയങ്കര സ്നേഹം ആയിരുന്നു എന്നും നാദിറ പറയുന്നു. 'ഇടയ്ക്ക് അവൻ ചൊറിയുമെങ്കിലും മനസ്സ് ശുദ്ധമായിരുന്നു. ആദ്യമൊന്നും എനിക്ക് ഇഷ്ടമെ ഇല്ലായിരുന്നു. ദേഷ്യം ഉള്ള ഒരുത്തനായിരുന്നു. മനസിലാക്കി കഴിഞ്ഞാൽ അവൻ വളരെ പാവമാണ്. ഓവർ കോൺഫിഡൻസ് വളരെ പാടാ. പലരുടെയും കാറ്റ് പോയിക്കാണും ഇപ്പോൾ', എന്നാണ് ശോഭ പറഞ്ഞത്. പുറത്ത് പോയൊരാളെ കുറിച്ച് പറഞ്ഞത് അവന് ചിലപ്പോൾ നെഗറ്റീവ് ആയി വന്നതാകാം എന്നും ഇരുവരും പറയുന്നു.
ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?
വിഷ്ണുവിന്റെ എവിക്ഷൻ അഖിലിനെയും ഷിജുവിനെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. വളരെ ഇമോഷണലായി എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് ഇരുവരും പ്രേക്ഷകരിൽ വേദനയുണർത്തും എന്നതിൽ സംശയമില്ല. "ഷോക്കിംഗ് ആണ്. ഇത് ഗെയിം ആണെന്ന് എല്ലാവരെക്കാളും എനിക്ക് നന്നായിട്ട് അറിയാം. പോയിട്ട് തിരിച്ചുവരാം. എല്ലാവര്‍ക്കും ആശംസകള്‍", എന്നാണ് അവസാനമായി വിഷ്ണു മറ്റുള്ളവരോട് പറഞ്ഞ് ഇറങ്ങിയത്. എണ്‍പതോളം ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിഷ്ണു ബിഗ് ബോസിന്‍റെ പടിയിറങ്ങിയത്. ഇത്രയും ദിവസം ഷോയില്‍ നില്‍ക്കുക എന്നത് തന്നെ വലിയ കാര്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ