
ബിഗ്ബോസിൽ മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയെ പിന്തുണച്ച് നടി അമേയ നായർ. ബിഗ്ബോസ് ഹൗസിലെ പുരുഷന്മാരെ മൊണ്ണകൾ എന്ന് അനു വിശേഷിപ്പിച്ചതിനെ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വിമർശിച്ചിരുന്നു. ഈ സംഭവം പരാമർശിച്ചാണ് അമേയ നായരുടെ കുറിപ്പ്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കള്ളം പറയാതെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് അനുമോൾ ചെയ്തതെന്നും എന്റെ ഫേവറൈറ്റ് അനുമോൾ ആണെന്നും അമേയ പറയുന്നു.
''മൊണ്ണകളാണോ എന്ന് സംശയിച്ചവരെല്ലാം ചേർന്ന് ജിസൈലിന് വോട്ട് ചെയ്ത് തെളിയിച്ചിരിക്കുന്നു, അവർ നല്ല മികച്ച ഒന്നാന്തരം മോണ്ണകൾ ആണെന്ന്. കാര്യം എല്ലാരും ചേർന്ന് അനുമോൾക്ക് പണി കൊടുത്തതാണെങ്കിലും പിടിച്ചത് ഹ്യൂമാനിറ്റിയിൽ ആണ്. എന്ത് ഹ്യൂമാനിറ്റി ആയാലും ഇത് ബല്ലാത്തൊരു ഇടങ്ങേറ് ഹ്യൂമാനിറ്റി ആയി പോയി.
ആണുങ്ങളെല്ലാം ഒരുമിച്ച് നിന്ന് ഒറ്റയ്ക്കാക്കാൻ നോക്കിട്ടും പണികൊടുക്കാൻ ശ്രമിച്ചിട്ടും പകച്ചില്ല. ബിഗ്ബോസ് എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോൾ പറഞ്ഞ കാര്യം ആവർത്തിച്ച് പറഞ്ഞ് പറഞ്ഞതിൽ ഉറച്ച് നിന്നു, കള്ളം പറഞ്ഞില്ല. അടിക്കും ബഹളത്തിനും ഇടയിൽ അടുക്കളയിൽ കയറി നല്ല ഭംഗിയായിട്ട് വെച്ചുണ്ടാക്കി “വിളമ്പി” കൊടുത്തു നല്ല അന്തസുള്ള “പെണ്ണ്” ആയിട്ട്. അത് മൂക്കുമുട്ട തിന്നു ഇവന്മാരെല്ലാം, അതിൽ ക്വാളിറ്റി ഉള്ളവർ മാത്രം നല്ലതിനെ അഭിനന്ദിച്ചു പറഞ്ഞു.
എന്റെ കാഴ്ചപ്പാടിൽ സ്വന്തം കാരക്ടർ ചെയ്ഞ്ച് ചെയ്യാതെ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളെയും വ്യക്തമായി മനസിലാക്കി മുന്നോട്ട് പോകുന്ന വ്യക്തി അനുമോൾ ആണ്. ഒരല്പം സെൻസിറ്റീവ് പേഴ്സൺ ആണ് എന്നതാണ് അവളുടെ ബലഹീനത. എന്റെ ഫേവറൈറ്റ് അനുമോൾ ആണ്. കരയുന്നതിന് പകരം തിരിച്ച് പ്രൊവോക്ക് ചെയ്താൽ പൊളിക്കും അനു നീ'', അമേയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.