
ബിഗ് ബോസില്‍ വീണ്ടും വൈല്‍ഡ് കാര്‍ഡ് എൻട്രിയായി മത്സരാര്‍ഥികള്‍ എത്തിയിരിക്കുകയാണ്. മോഹൻലാല്‍ ആങ്കറായ ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം എയ്‍ഞ്ചല്‍ തോമസ് ആണ് മത്സരാര്‍ഥിയായി എത്തിയ ഒരാള്‍. മോഹൻലാല്‍ തന്നെയാണ് എയ്ഞ്ചലിനെ ബിഗ് ബോസിലേക്ക് സ്വാഗതം ചെയ്‍തത്. മണിക്കുട്ടൻ തനിക്ക് വലിയ ക്രേസ് ആണ് എന്ന് എഞ്ചല്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ പറഞ്ഞിരുന്നു. അക്കാര്യത്തെ കുറിച്ച് മോഹൻലാല്‍ തന്നെ എയ്ഞ്ചലിനോട് ചോദിക്കുകയും ചെയ്‍തു. മണിക്കുട്ടനെ വലിയ ഇഷ്‍ടമാണ് എന്ന് എയ്‍ഞ്ചല്‍ പറയുകയും ചെയ്‍തു.
സ്വയം പരിചയപ്പെടുത്തുകയായിരുന്നു എയ്‍ഞ്ചല്‍ ആദ്യം. ഉള്ളില്‍ മണിക്കുട്ടൻ ഉണ്ട്. മണിക്കുട്ടൻ എന്റെ ക്രേയ്സ് ആണ്. ആള് കല്യാണം കഴിക്കാത്തത് വലിയ കാര്യമെന്നും എയ്‍ഞ്ചല്‍ പറഞ്ഞു. ആലപ്പുഴയിലോ തിരുവനന്തപുരത്തോ ഉള്ള മണിക്കുട്ടനെയോ ചോദിച്ചത് എന്ന് മോഹൻലാല്‍ അന്വേഷിച്ചു. ഇവിടെയുള്ള മണിക്കുട്ടൻ എന്ന് എയ്ഞ്ചല് പറഞ്ഞു.
ആളെ ട്യൂണ്‍ ചെയ്യാൻ നോക്കുമോ എന്ന് മോഹൻലാല്‍ ചോദിച്ചു. അങ്ങനെ പറയരുത്, നോക്കാം എന്ന് എയ്ഞ്ചല് പറഞ്ഞു.
ബിഗ് ബോസില്‍ എത്തിയപ്പോള്‍ മണിക്കുട്ടൻ സ്വന്തം പേര് പറഞ്ഞ് പരിചയപ്പെടുത്തി. എന്റെ ദൈവമേ വായി നോക്കാൻ കിട്ടിയ അവസരമല്ലേയെന്നായിരുന്നു എയ്‍ഞ്ചലിന്റെ മറുപടി.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ