
ബിഗ് ബോസില്‍ വൈല്‍ഡ് എൻട്രിയയായി എത്തിയ മത്സരാര്‍ഥിയാണ് എയ്‍ഞ്ചല്‍. അഡോണിയുമായുള്ള ബിഗ് ബോസില്‍ എയ്‍ഞ്ചല്‍ കാട്ടിയ അടുപ്പം ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. ഇരുവരുടെയും ബന്ധം പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകളും വന്നു. ഇന്ന് ഗ്രാൻഡ് ഫിനാലെയില്‍ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തോടും എയ്‍ഞ്ചല്‍ പ്രതികരിച്ചു.
ബിഗ് ബോസ് വീട്ടിലെ പ്രണയത്തെ കുറിച്ച് എന്താണ് തോന്നുന്നത് എന്നായിരുന്നു അവതാരകനായ മോഹൻലാലിന്റെ ചോദ്യം. പ്രണയം ഒരു സ്‍പെഷ്യലാണ് എന്നായിരുന്നു എയ്‍ഞ്ചലിന്റെ ആദ്യ മറുപടി. ഞാൻ എന്തു പറയും എന്ന് എനിക്ക് അറിയില്ല. പ്രണയം എന്ന് പറഞ്ഞാല്‍ ഞാൻ ഇവിടെ നിന്ന് ഇറങ്ങിയ നിമിഷം മുതല്‍ വീട്ടുകാര്‍ എന്നെ ചേര്‍ത്തുപിടിക്കാൻ കാത്തുനില്‍ക്കുകയായിരുന്നു. എന്റെ ഡിയേഴ്‍സ്, എന്റെ കുടുംബം അവരോടുള്ള സ്‍പെഷ്യല്‍, അവരോടുള്ള എന്റെ സ്‍നേഹമാണ് എനിക്ക് പ്രണയമെന്നും എയ്‍ഞ്ചല്‍ പറഞ്ഞു.
ഗ്രാൻഡ് ഫിനാലെയില്‍ അവസാന റൗണ്ടിൽ മത്സരിച്ചത് ഡിംപിള്‍ ഭാൽ ,സായ് വിഷ്‍ണു , മണിക്കുട്ടൻ , റിതുമന്ത്ര , നോബി , കിടിലം ഫിറോസ് , അനൂപ് കൃഷ്‍ണൻ , റംസാൻ എന്നീ എട്ട് മത്സരാര്‍ഥികളാണ്. വിജയിയെ നിർണയിക്കുന്നത് പ്രേക്ഷകർ നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബിഗ് ബോസ് നിര്‍ത്തിവെച്ചെങ്കിലും വോട്ടിംഗിലൂടെ അന്തിമവിജയിയെ നിശ്ചയിക്കാൻ തീരുമാനിക്കുകയായിരുന്നു. അതാണ് ഇപോള്‍ ഗ്രാൻഡ് ഫിനാലെയില്‍ എത്തിനില്‍ക്കുന്നത്. ഇതുവരെയായി നോബിയും റിതുവും കിടിലൻ ഫിറോസും ബിഗ് ബോസില്‍ നിന്ന് പുറത്തായി. പ്രമുഖ ചലച്ചിത്രതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് ,അനുസിതാര , ദുർഗകൃഷ്‍ണൻ , സാനിയ അയ്യപ്പൻ , ടിനിടോം , പ്രജോദ് കലാഭവൻ , ധർമജൻ, ആര്യ , വീണനായർ എന്നിവരുടെ വിവിധ കലാപരിപാടികളും ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിലുണ്ടായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ