വിഷുവിന് മതിൽ ചാടിയ കഥ പറഞ്ഞ് ഏഞ്ചലീന; 'എനിക്കും നാണം' വന്നെന്ന് മോഹൻലാൽ, പൊട്ടിച്ചിരി

Published : Apr 15, 2023, 10:21 PM IST
വിഷുവിന് മതിൽ ചാടിയ കഥ പറഞ്ഞ് ഏഞ്ചലീന; 'എനിക്കും നാണം' വന്നെന്ന് മോഹൻലാൽ, പൊട്ടിച്ചിരി

Synopsis

ഇരുവരുടെയും സംഭാഷണം ബിബി ഹൗസിൽ ചിരിയുണർത്തി. 

വിഷുവിന് പ്രണയം പൂവണിഞ്ഞ കഥ പറഞ്ഞ് ഏഞ്ചലീന. വിഷുവിനെ പറ്റി രസകരമായ എന്തെങ്കിലും കഥ പറയാൻ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഏഞ്ചലീന മനസ്സ് തുറന്നത്. മോഹൻലാലും ഏഞ്ചലീനയും തമ്മിലുള്ള സംസാരം ബിബി ഹൗസിൽ പൊട്ടിച്ചിരി ഉണർത്തി. 

"കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടാം തീയതി മൂന്നാം തീയതി സമയത്ത്, എനിക്ക് ഒരു ചേട്ടനെ ഇഷ്ടമായിട്ട് അദ്ദേഹത്തെ പ്രപ്പോസ് ചെയ്തു. ആള് എന്നോട് ഇഷ്ടമില്ലെന്നോക്കെ പറഞ്ഞ് ഭയങ്കര പ്രശ്നമുണ്ടാക്കിയിരുന്നു. പക്ഷേ വിഷുന്റെ അന്ന് വെളുപ്പിന് പുള്ളി എന്നെ കാണണം എന്ന് പറഞ്ഞു. വീട്ടിൽ സ്ട്രിക്ട് ആയ കാരണം അന്ന് വെളുപ്പിന് മതിൽ ചാടി. ആളുടെ വീട്ടിൽ പോയി അവിടെയും മതിൽ ചാടി. വീടിന്റെ ബാക്കിൽ വച്ച് ഞങ്ങൾ കണ്ടു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഐ ലൗ യു എന്ന് കണ്ണിൽ നോക്കി പറഞ്ഞു. അന്ന് ഞങ്ങൾ കമ്മിറ്റഡ് ആയി. പിന്നെ വീട്ടിൽ പ്രശ്നങ്ങളൊക്കെ ആയപ്പോൾ ലിവിം​ഗ് ടു​ഗെദർ ആയി. പുള്ളി ഇപ്പോൾ അബ്രോഡിൽ ആണ്", എന്നാണ് ഏഞ്ചലീന പറയുന്നത്. 

'ഷോയ്ക്ക് നിയമങ്ങളും രീതികളും മര്യാദകളും ഉണ്ട്, അത് മാനിക്കുന്നവരെ മുന്നോട്ട് പോകൂ; മോഹൻലാൽ

ഏറ്റവും വലിയ വിഷു കൈനീട്ടം അല്ലേ അന്ന് കിട്ടിയത്. തിരിച്ചും മതിൽ ചാടിയാണോ വന്നത് എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ, തിരിച്ചും മതില്‍ ചാടി. നാല് മണിക്ക് വീട്ടിൽ കയറണമായിരുന്നു എന്നാണ് ഏഏഞ്ചലീന പറയുന്നത്. ഇപ്പോൾ ​ഗേറ്റ് തുറന്ന് പോകാനുള്ള സൗകര്യങ്ങളായോ എന്ന ചോദ്യത്തിന്, ഇല്ല, ഇപ്പോഴും ഒളിച്ചും പാത്തും ആണ് പോകുന്നത്. കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ട്. അത് ശരിയാക്കിയിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാനെന്നും ഏഞ്ചലീന പറഞ്ഞു. നാണം വരുന്നു. ലാലേട്ടാ എന്നാണ് ഇത് പറഞ്ഞപ്പോൾ ഏഞ്ചലീന പറഞ്ഞത്. 'അപ്പോ എനിക്കോ. നാണം വരുന്നു.. നാണം വരുന്നു' എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്തായാലും ഇരുവരുടെയും സംഭാഷണം ബിബി ഹൗസിൽ ചിരിയുണർത്തി. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്