
ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് അനൂപ്. ആദ്യം മുതൽ ഇതുവരെയും മികച്ച മത്സരമാണ് അനൂപ് ഓരോ ദിവസവും ഹൗസിൽ കാഴ്ചവയ്ക്കുന്നത്. ഇന്നിതാ അനൂപിന്റെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബിഗ് ബോസ്.
സ്റ്റോർ റൂമിൽ കേക്ക് കണ്ട സായി പ്രാങ്കായിട്ടാണ് അനൂപിന്റെ പിറന്നാൾ രസകരമാക്കിയത്. പൂളിൽ കുളിച്ചുകൊണ്ടിരുന്ന അനൂപിനോട് സൂര്യക്ക് വയ്യെന്ന് പറഞ്ഞ് തിരിച്ച് വിളിക്കുകയായിരുന്നു. പിന്നാലെ ബിഗ് ബോസിനോട് കാര്യം പറഞ്ഞ അനൂപിന്റെ മുന്നിലേക്ക് കേക്ക് സായി കൊണ്ടു വരികയായിരുന്നു.
പിന്നാലെ കേക്ക് മുറിച്ച് അനൂപിന്റെ സന്തോഷത്തിൽ മറ്റുള്ളവരും കൂട്ടാളികളായി. തുടർന്ന് സുഹൃത്തുക്കളും കുടുംബവും താരത്തിന് ആശംസകൾ അർപ്പിച്ചു. പിന്നാലെ അനൂപിന്റെ കാമുകിയും താരത്തിന് ആശംസകൾ അറിയിച്ചു. ഈ കുടുംബത്തോടൊപ്പം പിറന്നാൾ ആഘേഷിക്കാൻ സാധിച്ചതിൽ സന്തോഷമെന്നാണ് അനൂപ് പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ