'പുറത്തുവരുമ്പോള്‍ കാണാം', പരസ്‍പരം വെല്ലുവിളിച്ച് അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും- വീഡിയോ

Published : Mar 18, 2021, 03:36 PM IST
'പുറത്തുവരുമ്പോള്‍ കാണാം', പരസ്‍പരം വെല്ലുവിളിച്ച് അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും- വീഡിയോ

Synopsis

കൊമ്പ് കോര്‍ത്ത് അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും.

ബിഗ് ബോസ് തുടക്കത്തില്‍ ശാന്തമായിട്ടായിരുന്നു പോയിക്കൊണ്ടിരുന്നത്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയോട് കൂടി ആണ് ബിഗ് ബോസ് വാക്ക് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഫിറോസ്- സ്‍ജന ദമ്പതിമാരാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് മറ്റുള്ള മത്സാര്‍ഥികള്‍ പറയുന്നു.  ഇന്ന് അനൂുപ് കൃഷ്‍ണും ഫിറോസ് ഖാനും കൊമ്പുകോര്‍ക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രമോയില്‍ നിന്ന് വ്യക്തമാക്കുന്നത്. അനൂപ് കൃഷ്‍ണനെതിരെ തിരിയുകയാണ് ഫിറോസ് ഖാൻ. തിരിച്ച് കൃത്യമായ മറുപടി പറയുകയും ചെയ്യുന്നു അനൂപ് കൃഷ്‍ണൻ.

മറ്റൊരാള്‍ കളിക്കുന്ന ഡാൻസിന്റെ മുമ്പില്‍ അവൻ കിടന്നുതുള്ളിയെന്ന് ഫിറോസ് ഖാൻ പറയുന്നു. എന്നാല്‍ ഏത് ഡാൻസിന്റെ മുന്നില്‍ക്കയറി എന്നാടാ എന്ന് അനൂപ് കൃഷ്‍ണൻ ചോദിക്കുന്നു. താൻ അങ്ങനെ ചെയ്‍തിട്ടില്ല എന്ന് അനൂപ് കൃഷ്‍ണൻ പറയുന്നു. ചങ്കുറപ്പുണ്ടോയെന്ന് ഫിറോസ് ഖാൻ ചോദിച്ചപ്പോള്‍ നിനക്കോ ചങ്കുറപ്പ് എന്ന് അനൂപ് കൃഷ്‍ണൻ തിരിച്ചുചോദിക്കുന്നു. ഫിറോസ് ഖാൻ വീണ്ടും തര്‍ക്കത്തിന് എത്തുന്നു. എന്നാല്‍ ടാസ്‍കിന്റെ ഇടയില്‍ നിനക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ഫിറോസ് ഖാനോടായി അനൂപ് കൃഷ്‍ണൻ പറയുന്നു.

മുഖത്ത് അടിവീഴില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് നീ ഇങ്ങനെ പെരുമാറുന്നത് എന്ന് അനൂപ് കൃഷ്‍ണൻ പറയുകയും പുറത്തുവരുമ്പോള്‍ കാണാം എന്ന് ഇരുവരും വെല്ലുവിളിക്കുകയും ചെയ്‍തു.

രൂക്ഷമായ വാക്ക് തര്‍ക്കങ്ങളാണ് ബിഗ് ബോസിലുള്ളത് എന്നാണ് പ്രമോയില്‍ നിന്ന് വ്യക്തമാകുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

40 കോമണേഴ്സ്, 21 ദിവസം; 'ഇന്‍ട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ' ! ബിബി അ​ഗ്നിപരീക്ഷ പ്രൊമോ
'ഉപ്പും മുളകും' ബ്രേക്ക്, ബി​ഗ് ബോസിന് വേണ്ടിയല്ല; പ്രവചനങ്ങൾ വേണ്ടെന്ന് നടൻ സിദ്ധാർത്ഥ് പ്രഭു