സുമേഷ്, ​ഗൗതം ശശി, രാകേഷ്, ഷിജിൻ, ജസീല, ​ഗായത്രി, കൊമ്പൻ, ഐശ്വര്യ, ഷിബിന, മൃദുല തുടങ്ങി 10 പേരായിരുന്നു ഈ ആഴ്ച നോമിനേഷനിൽ ഉണ്ടായിരുന്നത്. ഇനി 19 മത്സരാർത്ഥികളാണ് സീസണിൽ അവശേഷിക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ 8ൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. അ​ഗ്നിപരീക്ഷയിലൂടെ ജയിച്ച് കയറി ബി​ഗ് ബോസ് വീട്ടിൽ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഷിബിനയാണ് എവിക്ട് ആയിരിക്കുന്നത്. കാളി, റിനി ആൻ ജോർജ് എന്നിവർക്ക് ശേഷം ബി​ഗ് ബോസ് സീസൺ 8ൽ നിന്നും പുറത്താകുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് ഷിബിന. സുമേഷ്, ​ഗൗതം ശശി, രാകേഷ്, ഷിജിൻ, ജസീല, ​ഗായത്രി, കൊമ്പൻ, ഐശ്വര്യ, ഷിബിന, മൃദുല തുടങ്ങി 10 പേരായിരുന്നു ഈ ആഴ്ച നോമിനേഷനിൽ ഉണ്ടായിരുന്നത്. ഇനി 19 മത്സരാർത്ഥികളാണ് സീസണിൽ അവശേഷിക്കുന്നത്.

“വല്ലാത്തൊരു ഷോക്കായി പോയി. രണ്ട് പേർ ഒരുമിച്ചാണ് കയറിയതെങ്കിലും ഞാൻ ഞാനായിട്ടും താഷി താഷിയായിട്ടും ആയിരുന്നു കളിച്ചത്. എന്ത് കാര്യമാണെങ്കിലും മുഖത്തടിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ചിലപ്പോൾ അതാകും ഇപ്പോൾ പുറത്താകാൻ കാരണം. എന്നെ ഇഷ്ടപ്പെടുന്ന കുറേ പേരുണ്ടാകാം. എന്റെ ബെസ്റ്റ് കൊടുത്തിട്ടാണ് നിന്നത്. അതിൽ എനിക്ക് സന്തോഷമുണ്ട്. മലയാളത്തിന്റെ മഹാനടനൊപ്പം ഇങ്ങനെ നിൽക്കാൻ പറ്റി. എനിക്ക് ഇനിയും ​ഗെയിം കുറച്ചു കൂടി കളിക്കാനുണ്ടായിരുന്നു. എന്നെ കാണിക്കാനുണ്ടായിരുന്നു. ​ഗെയിം സ്ട്രാറ്റജി ഉണ്ടായിരുന്നു. അതൊന്നും കാണിക്കാൻ പറ്റാത്തതിലുള്ള വിഷമമുണ്ട്. ഇതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി”, എന്നായിരുന്നു എവിക്ടിന് ശേഷം ഷിബിന, മോഹന്‍ലാലിന് മുന്‍പില്‍ പറഞ്ഞത്. ഷിബിന മികച്ച മത്സരാർത്ഥിയായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്.

അഗ്നിപരീക്ഷയല്ല ബിഗ് ബോസ് എന്ന് തിരിച്ചറിയുന്നിടത്ത് തന്നെയാണ് ഷിബിനയ്ക്ക് പിഴവുണ്ടായിരിക്കുന്നത്. അഗ്നിപരീക്ഷയിൽ കാഴ്ചവച്ച അഗ്രസീവ്നെസ് അവിടെ അവർക്ക് തുണയായി എങ്കിൽ ബിഗ് ബോസ് വീട്ടിൽ അതേ കാര്യം തന്നെയാണ് അവർക്ക് തിരിച്ചടിയായതും. വളരെ ആക്റ്റീവ് ആയി പെരുമാറിയിട്ടുപോലും അത് നെഗറ്റിവിറ്റി സ്‌പ്രെഡ്‌ ചെയ്യാനാണ് ഷിബിനെ അധികവും ഉപയോഗിച്ചത് എന്നത് തന്നെയാണ് ഇത്രവേഗമുള്ള പുറത്താവലിലേക്കും വഴിയൊരുക്കിയത്. ബിഗ് ബോസിൽ നിങ്ങൾ കളിക്കുന്നതും ഇമ്പ്രഷൻ സൃഷ്ടിക്കുന്നതും സഹമത്സരാർത്ഥികളോട് മാത്രമല്ല, പ്രേക്ഷകരോട് കൂടിയാണ്. വീട്ടിലുള്ളവരെ ഇറിറ്റേറ്റ് ചെയ്തും വെറുപ്പിച്ചും വീട്ടിൽ പെട്ടന്നൊരു സ്ഥാനം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നത് പലപ്പോഴും തിരിച്ചടി ഉണ്ടാക്കാനാണ് സാധ്യത.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming