
ബിഗ് ബോസ് മലയാളം സീസൺ 7 ൽ ഫാമിലി റൗണ്ട് വന്നെത്തിയിരിക്കുകയാണ്. മുൻ സീസണുകളെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് ഫാമിലി റൗണ്ട് എന്ന പ്രത്യേകതയുമുണ്ട്. സീസൺ തുടങ്ങി അൻപത്തിയേഴാം ദിവസമാണ് ആദ്യമായി മത്സരാർത്ഥികളുടെ ഫാമിലി വീട്ടിലെത്തിയത്. ഇന്നലെ ഷാനവാസ്, അനീഷ്, ബിന്നി എന്നിവരുടെയും ഇന്ന് അക്ബർ, സാബു മാൻ എന്നിവരുടെയും കുടംബാംഗങ്ങളാണ് ബിഗ് ബോസ് വീട്ടിലെത്തിയത്. എന്നാൽ ആദിലയുടെയും നൂറയുടെയും സുഹൃത്തുക്കളും മുൻ ബിഗ് ബോസ് മത്സരാർത്ഥികളുമായ ദിയ സന, ജാസ്മിൻ മൂസ എന്നിവരാണ് വീട്ടിലെത്തിയത്. ബിഗ് ബോസിലെ തന്നെ ഏറ്റവും വൈകാരികമായ ഘട്ടമാണ് ഫാമിലി റൗണ്ട്. ഇത്തവണ വീട്ടുകാർ കൊണ്ടുവന്ന ഭക്ഷണത്തിന്റെ പേരിലും ബിഗ് ബോസ് വീട്ടിൽ സംഘർഷം രൂപപ്പെടുന്നുണ്ട്. മാത്രമല്ല ബിന്നിയുടെയും നൂബിന്റെയും അടുത്ത് നിന്ന് മാറി നിൽക്കാത്ത നെവിന്റെ പ്രവൃത്തിയെ ഒനീലും അക്ബറും വിമർശിക്കുന്നുണ്ട്.
ഭക്ഷണം വിളമ്പുന്നതിനിടെ ആര്യൻ ഭക്ഷണം കയ്യിട്ട് എടുക്കുകയും, തുടർന്ന് ഷാനവാസ് അതേ കാര്യം ചെയ്യുകയും ചെയ്തതോട് കൂടി വലിയ രീതിയിലുള്ള വഴക്കാണ് ബിബി വീട്ടിൽ രൂപപ്പെടുന്നത്. അനുമോൾ ഇക്കാര്യം ചൂണ്ടി കാണിച്ച് വലിയ രീതിയിലുള്ള വിമർശനം ഷാനവാസിനെതിരെ പറയുന്നുണ്ട്. ഇത്രയും പ്രായമായിട്ടും എന്താണ് ഇത് മാറാത്തത് എന്നാണ് അനുമോൾ ചോദിക്കുന്നത്. തനിക്കിനി ഭക്ഷണം വേണ്ടെന്നും, കഴിക്കാൻ തോന്നുന്നില്ലെന്നും പറഞ്ഞ അനുമോളോട് ഭക്ഷണം കഴിക്കാതെയിരിക്കരുത് എന്നാണ് ആദില വന്ന്പറയുന്നത്. തുടർന്ന് ബിന്നി പറയുന്നത്, അനുമോൾ ആയത് കൊണ്ട് മാത്രമാണ് ഇത്രയും സ്വാതന്ത്ര്യം എടുക്കുന്നതെന്നും മറ്റുള്ളവർ വിളമ്പുമ്പോൾ ഇങ്ങനെ സംഭവിക്കാറില്ലെന്നും ബിന്നി ഓർമ്മപെടുത്തുന്നു. ആഹാരത്തിന്റെ വില ഷാനവാസ് മനസിലാക്കുമെന്നും, ഒരു ദിവസം മുഴുവൻ അവൻ പട്ടിണി കിടക്കുമെന്നും അനു പറയുന്നു.
ഷാനവാസ് ചെയ്തത് തെറ്റാണെന്നാണ് അനീഷ് പറയുന്നത്. ഇങ്ങനെയൊക്കെ സംസാരിച്ചിട്ട് തനിക്ക് എങ്ങനെയാണ് ഭക്ഷണം ഇറങ്ങുന്നത് എന്നാണ് അനീഷ് ചോദിക്കുന്നത്. തുടർന്ന് ഒനീലും ഈ പ്രവൃത്തിയെ വിമർശിക്കുന്നുണ്ട്. തെറ്റ് ചെയ്‌താൽ അത് അംഗീകരിക്കണമെന്ന് പറഞ്ഞാണ് ഒനീൽ ആര്യനെ വിമർശിക്കുന്നത്. തുടർന്ന് രണ്ട് പേരും തമ്മിൽ വാക്കേറ്റം നടക്കുന്നുണ്ട്. ശേഷം ഷാനവാസ്, അക്ബർ എന്നിവർ തമ്മിലും വാക്കേറ്റം ഉണ്ടാവുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ