'ആസിഫിന് രണ്ട് നിലപാട്, അറക്കലിന് ഉണ്ടായ വിഷമം തന്നെയാണ് ഞങ്ങൾക്കുണ്ടായത്'; കടുപ്പിന് കൊമ്പൻ

Published : Oct 03, 2026, 08:09 AM IST
Bigg Boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ ലക്ഷ്വറി ബജറ്റ് ടാസ്കുമായി ബന്ധപ്പെട്ട് മത്സരാർത്ഥികൾക്കിടയിൽ തർക്കം രൂക്ഷമായി. എന്തിനും ഏതിനും ഷിജിനെതിരെ ട്രി​ഗർ ചെയ്ത് സംസാരിക്കുന്ന ആസിഫ് കഴിഞ്ഞ ദിവസം കരഞ്ഞിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 8 സംഭവ ബഹുലമായ നിമിഷങ്ങളുമായി മുന്നേറുകയാണ്. ഇരുപത്തി അഞ്ച് ദിവസവും പിന്നിട്ട ഷോയിലെ പ്രധാനികളാണ് കടൽ കൊമ്പനും ഷിജിനും. അടുത്തിടെയായി ഇവരെ ചുറ്റിപ്പറ്റിയുള്ള പ്രശ്നമാണ് ബി​ഗ് ബോസ് ഹൗസിൽ നടക്കുന്നതും. എന്തിനും ഏതിനും ഷിജിനെതിരെ ട്രി​ഗർ ചെയ്ത് സംസാരിക്കുന്ന ആസിഫ് കഴിഞ്ഞ ദിവസം കരഞ്ഞിരുന്നു. അതിന് കാരണം ലക്ഷ്വറി സാധനങ്ങൾ എടുക്കാനായി നൽകിയ ടാസ്ക് ആണ്. വീക്കിലി ടാസ്കിൽ വിജയിച്ച് കയറിയ അമാനുഷികർക്ക് മാത്രമാണ് സാധനങ്ങൾ സെലക്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരുന്നത്. നിശ്ചിത തുകയും ഇതിനായി നൽകി. ഇതിൽ കൂടുതൽ തുകയായാൽ സാധനങ്ങൾ ലഭിക്കുകയും ഇല്ല.

എന്നാൽ സാധനങ്ങളെല്ലാം എഴുതി വന്നപ്പോൾ തന്നെ ബി​ഗ് ബോസ് നൽകിയ തുകയും കഴിഞ്ഞ് പോയി. ഇതോടെ സാധനങ്ങൾ ലഭിക്കുമോ എന്ന ചർച്ചയും ഉയർന്നു. ഇതിനിടെയാണ് ലീഡർ ടാസ്കിൽ കൊമ്പൻ 40 കിലോ എടുത്തതിന് തങ്ങളെ ക്രൂശിച്ച ഹൗസ് മേറ്റ്സിനോട് ഷിജിൻ സംസാരിച്ചത്. ഇപ്പോൾ ആർക്കും പ്രശ്നം ഇല്ലെ എന്നും തന്റെ അഭിപ്രായമാണ് പറഞ്ഞതെന്നും ഷിജിൻ പറയുന്നുണ്ട്. എന്നാൽ തരംകിട്ടിയാൽ ഷിജിനെ കളിയാക്കാനും ട്രി​ഗർ ചെയ്യാനും ശ്രമിക്കുന്ന ആസിഫ് ഇത് ഏറ്റെടുകയും ഇരുവരും തമ്മിൽ തർക്കമാകുകയും ചെയ്തു. ശ്രീലക്ഷ്മി അറക്കൽ ആഹാരം കഴിക്കില്ലെന്ന് പറഞ്ഞതാണ് ആസിഫിനെ ചൊടിപ്പിച്ചത്. ഇതിനിടയിൽ ജയിലിൽ ആയിരുന്നു കൊമ്പൻ. ഇക്കാര്യം പറഞ്ഞ് ഷിജിൻ കൊമ്പന് മുന്നിൽ കരയുകയും ചെയ്തു. 'അവന് രണ്ട് നിലപാട്. ഈ കൂട്ടിൽ കറക്ട് സമയത്ത് തന്നെ വന്ന് കയറിപ്പോയി', എന്നാണ് കൊമ്പൻ പറഞ്ഞത്.

പിന്നാലെ കൊമ്പനോട് സംസാരിക്കാൻ ആസിഫ് വരുന്നുണ്ട്. 'വീട്ടിൽ പോയി പറയ് എന്ന് പുള്ളി(ഷിജിന്‍) പറഞ്ഞപ്പോൾ നീ ഷർട്ടിന് കുത്തിപ്പിടിച്ച്, തല്ലാനായിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നീ എന്നെ എന്തൊക്കെ പറഞ്ഞു. നിന്റെ വീട്ടിലുള്ള അച്ഛനും അമ്മയും തന്നെയാണ് എന്റെ വീട്ടിലും ഉള്ളത്. രണ്ട് കൂട്ടരും സാധാരണക്കാരാണ്', എന്ന് കൊമ്പൻ പറഞ്ഞപ്പോൾ, ആസിഫ് തനിക്ക് പുറത്തുണ്ടായൊരു ട്രോമയെ കുറിച്ച് പറഞ്ഞ് കരഞ്ഞു.

'കുറച്ച് കുറച്ച് ഭക്ഷണം കിട്ടുമ്പോൾ എല്ലാവർക്കും സങ്കടവും ദേഷ്യവും വരും. ഇതിനകത്ത് വന്നാൽ കരയില്ലെന്ന് പറഞ്ഞ് കയറിയ ആളാണ്. ഇമോഷൻ പിടിച്ച് നിർത്താൻ പോലും പറ്റുന്നില്ല. വെള്ളമൊക്കെ ഇറങ്ങി പോകുന്നത് അറിയാം. ആ ചെക്കനെ കരയിപ്പിക്കണമെന്ന് പറഞ്ഞിട്ട് ഞാനൊന്നും ചെയ്തിട്ടില്ല. അവനുണ്ടായ സംഭവം അവൻ തന്നെ എടുത്തിട്ട് അവൻ തന്നെ കരഞ്ഞു. വീട്ടുകാരെ പറഞ്ഞാൽ എനിക്കും കെള്ളില്ലേ. അവൻ ​ഗെയിം കളിക്കയാണോ? അതും എനിക്ക് അറിയില്ല. അറക്കലിന് ഉണ്ടായ വിഷമം തന്നെയാണ് എനിക്കും ഷിജിൻ ചേട്ടനും ഉണ്ടായത്', എന്നും കൊമ്പൻ ബി​ഗ് ബോസിനോടായി പറയുന്നുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചേട്ടൻ പറഞ്ഞത് ശരിയാണ്, അവളെന്നെ വച്ച് ​ഗെയിം കളിച്ചു, ഞാൻ പൊട്ടൻ'; ഷിജിനോട് കൊമ്പൻ
'ലോലിറ്റക്കും തെറ്റുകള്‍ പറ്റിയിട്ടുണ്ട്, എന്നാൽ വ്യക്തിപരമായി ആക്രമിക്കരുത്'; കുറിപ്പുമായി കുടുംബം