
തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായിട്ടാണ് ബിഗ് ബോസ് മലയാളം(Bigg Boss) സീസൺ നാല് ആരംഭിച്ചത്. ആ വ്യത്യസ്തത ഷോ തുടങ്ങി പിറ്റേദിവസം മുതൽ തന്നെ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് മൂന്ന് ദിവസത്തിൽ തന്നെ ബിഗ് ബോസ് വീടിനകത്ത് പോരുകളും തർക്കങ്ങളും നടന്നു. ഷോ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പലതരത്തിലുള്ള കലുക്ഷിത രംഗങ്ങൾക്കും ബിഗ് ബോസ് വീട് സാക്ഷിയായി. കഴിഞ്ഞ ദിവസം മോഹൻലാൽ ഷോയിൽ എത്തിയിരുന്നു. ഇപ്പോഴിതാ എപ്പിസോഡിൽ റോബിന് മാത്രം വാണിംഗ് നൽകിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ പ്രേക്ഷകർ.
നിയമങ്ങൾ തെറ്റിക്കുന്ന ചില പ്രവർത്തികളും രീതികളും കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയിരുന്നു. അതിനെല്ലാം ശക്തമായ താക്കീതുമായി മോഹൻലാൽ വരുന്നു എന്ന സൂചനയായിരുന്നു വീക്കിലി എപ്പിസോഡിന്റെ ടീസർ നൽകിയത്. എന്നാൽ പ്രേക്ഷകരെ നിരാശരാക്കിയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അവസാനിച്ചത്. റോബിന് മാത്രം താക്കീത് നൽകിയതിനെതിരെയാണ് പ്രേക്ഷകർ രംഗത്തെത്തിയിരിക്കുന്നത്. ജാസ്മിനും സുചിത്രക്കും എന്തുകൊണ്ട് താക്കീത് നൽകിയില്ലെന്നും ജാസ്മിൻ നടത്തുന്ന മോശം വാക് പ്രയോഗങ്ങൾ ബിഗ് ബോസ് കാണുന്നില്ലേ എന്നെല്ലാമാണ് പ്രേക്ഷകർ ചോദിക്കുന്നത്.
റോബിനോട് മോഹൻലാൽ പറഞ്ഞത്
ഈ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുന്നറിയിപ്പിന്‍റെ സ്വരത്തിലാണ് മോഹന്‍ലാല്‍ ഇന്ന് സംസാരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങള്‍ പാലിക്കാതിരിക്കല്‍ ബിഗ് ബോസ് ഹൌസില്‍ നടക്കില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഈ കാട്ടിക്കൂട്ടുന്നതൊക്കെ സ്ക്രീന്‍ സ്പേസ് കിട്ടാന്‍ വേണ്ടിയാണോ എന്നും ചോദിച്ചു. നിയമങ്ങള്‍ പാലിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ ബാഗ് പാക്ക് ചെയ്‍ത് തന്‍റെ അടുത്തേക്ക് വരാമെന്നും പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ താന്‍ ഒന്ന് വിശദീകരിക്കട്ടെ എന്നായിരുന്ന റോബിന്‍റെ ആദ്യ പ്രതികരണം. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. താന്‍ ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ ഇത്തരത്തില്‍ മറുപടി പറയരുതെന്നും തങ്ങള്‍ എല്ലാം കണ്ടുകൊണ്ടാണ് ഇരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്‍റെ അപ്രതീക്ഷിത പ്രതികരണത്തില്‍ പരുങ്ങലിലായിരുന്നു റോബിന്‍. നിയമപാലനത്തിന്‍റെ കാര്യം മറ്റു മത്സരാര്‍ഥികളും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.
എന്താണ് ഗെയിം പ്ലാന്‍? മോഹന്‍ലാലിന്‍റെ ചോദ്യത്തിന് മണികണ്ഠന്‍റെ മറുപടി
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയിരിക്കുകയാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് കലാകാരന്‍, കൃഷി, അധ്യാപനം തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി മേഖലകളില്‍ അനുഭവ പരിചയമുള്ള മണികണ്ഠന്‍ ആണ് ഈ സീസണിലെ 18-ാമത്തെ മത്സരാര്‍ഥിയായി വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടായിരുന്നു മോഹന്‍ലാലിന്‍റെ പ്രഖ്യാപനം. മണികണ്ഠനെപ്പോലെ ഒരു മത്സരാര്‍ഥി നിലവിലെ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തുമ്പോഴുള്ള കൌതുകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പുതിയ മത്സരാര്‍ഥിയെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയത്.
ബിഗ് ബോസ് മലയാളത്തിലെ നിബന്ധനകളിലൊന്ന് മത്സരാര്‍ഥികള്‍ കഴിവതും മലയാളം തന്നെ സംസാരിക്കണം എന്നാണ്. എന്നാല്‍ ഇക്കുറി പലരും അത് തെറ്റിക്കുന്നത് സാധാരണമാണ്. ദേഷ്യം വരുമ്പോള്‍ പല മത്സരാര്‍ഥികളും ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറ്. ഒരു ജനറേഷന്‍ ഗ്യാപ്പ് ആണ് ഇക്കാര്യത്തില്‍ താന്‍ കാണുന്നതെന്നാണ് മോഹന്‍ലാലിനോട് മണികണ്ഠന്‍ പറഞ്ഞത്. ബിഗ് ബോസ് മലയാളത്തിന്‍റെ കഴിഞ്ഞ സീസണുകളില്‍ കുറച്ചുകൂടി പ്രായമുള്ളവരാണ് കൂടുതലും പങ്കെടുത്തതെന്നും അവര്‍ ഇത്തരം സംസാരശൈലി ഉപയോഗിച്ചിരുന്നില്ലെന്നും മണികണ്ഠന്‍ പറഞ്ഞു. മലയാളം പഠിച്ചവര്‍ വീഴുമ്പോള്‍ അയ്യോ എന്നേ അവരുടെ നാക്കില്‍ പെട്ടെന്ന് വരൂ. അല്ലാതെ മൈ ഗോഡ് എന്ന് വരില്ല. അത്തരത്തില്‍ ഭാഷ പഠിച്ച് വളര്‍ന്നതുകൊണ്ടാവും ഇടയ്ക്കിടെ ഇംഗ്ലീഷ് വരുന്നത്, മണികണ്ഠന്‍ പറഞ്ഞു.
ഈ സീസണില്‍ തനിക്ക് ഭീഷണിയെന്ന് തോന്നുന്ന ഒരു മികച്ച മത്സരാര്‍ഥി ആരെന്ന ചോദ്യത്തിന് ഒരാളെയായി പറയാന്‍ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. കഴിഞ്ഞ വാരങ്ങളിലെ ഷോ കണ്ടതില്‍ നിന്ന് സ്ഥിരമായി മികവ് കാട്ടുന്ന ഒരു മത്സരാര്‍ഥി ഇല്ല എന്നാണ് അഭിപ്രായം. ചിലപ്പോള്‍ മികച്ചു നില്‍ക്കുന്നവര്‍ മറ്റു ചിലപ്പോള്‍ താഴേക്ക് പോകുന്നത് കാണാം. ഡോ. റോബിന്‍, ജാസ്‍മിന്‍ എന്നിവരൊക്കെ അവരില പെടും. സീക്രട്ട് റൂമില്‍ പോയി വന്നതിനു ശേഷം നിമിഷയുടെ രീതികളില്‍ വ്യത്യാസം വന്നിട്ടുണ്ട്, മണികണ്ഠന്‍ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ