ഇവര്‍ ആരാണ് ഇവിടെ എല്ലാവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ? ഡിംപലിനെ കുറിച്ച് ഭാഗ്യലക്ഷ്മി

By Web TeamFirst Published Mar 14, 2021, 11:04 PM IST
Highlights

അവളെ ആരും ഇവിടെ ഒന്നും പറയാൻ പാടില്ല. അവർ മാത്രം പെർഫക്ട് ആയിരിക്കണമെന്നും അനൂപ് പറയുന്നു. 
 

ബി​ഗ് ബോസ് സീസൺ മൂന്ന് ഓരോ ദിവസം കഴിയുന്തോറും രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകയാണ്. വീക്കൻഡ് എപ്പിസോഡായ ഇന്ന് ടാസ്ക്കോടെയാണ് മോഹൻലാൽ തുടങ്ങിയത്. പരസ്പര വിലയിരുത്തലുകളുമായി ടാസ്ക് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ ലഭിച്ച ഇടവേളയിൽ അനൂപിനോട് ഭാഗ്യലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 

ഡിംപാലിനെ കുറിച്ചായിരുന്നു ഇരുവരുടെയും ചർച്ച. മജ്സിയ ഭാനു അന്ധമായിട്ട് ഡിംപലിനെ വിശ്വസിക്കുന്നുവെന്നും അതൊരു ട്രാപ്പാണെന്നുമാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. ഇന്നല്ലെങ്കിൽ നാളെ ഭാനു അത് മനസിലാക്കും കാലം തെളിയിക്കട്ടെ. വേറെ ആരെയെങ്കിലും കുറിച്ച് പറഞ്ഞാൻ എന്തിനാണ് ഡിംപൽ അതിൽ ഇടപെടുന്നത്. എനിക്കത് മനസിലാവുന്നില്ല. 

അവർ തന്നെയാണ് അപ്പുറമുള്ളവർ ഇപ്പുറമുള്ളവർ എന്ന് പറയുന്നത്. ഇവരാരാണ് എല്ലാവർക്കും വേണ്ടി സംസാരിക്കാൻ എന്നും ഭാ​ഗ്യലക്ഷ്മി ചോ​ദിക്കുന്നു. അവളെ ആരും ഇവിടെ ഒന്നും പറയാൻ പാടില്ല. അവർ മാത്രം പെർഫക്ട് ആയിരിക്കണമെന്നും അനൂപ് പറയുന്നു. 

click me!