ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്നും ഷിബിന എവിക്ട് ആയി. കഴിഞ്ഞ എപ്പിസോഡിൽ മോഹൻലാൽ ഗൗതമിനെയും ശ്രീലക്ഷ്മിയെയും നോബിയെയും അവരുടെ മോശം പെരുമാറ്റത്തിന് രൂക്ഷമായി വിമർശിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പത്തൊൻപത് പേരാണ് ഇനി വീട്ടിലുള്ളത്. ഇന്നലെ നടന്ന വീക്കന്റ് എപ്പിസോഡിൽ ഷിബിനായാണ് എവിക്ട് ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം വലിയ രീതിയിലാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികളോട് പ്രതികരിച്ചത്. ഷിബിനയുടെ വസ്ത്രത്തിലെ വള്ളി പിടിച്ച് വലിച്ചതുമായി ബന്ധപ്പെട്ട് ഗൗതമിനും ശ്രീലക്ഷ്മിക്കും വലിയ രീതിയിലുള്ള വിമർശനമാണ് ലഭിച്ചത്. കൂടാതെ ജസീലയുടെ വിഷയത്തിൽ നോബിക്കും വലിയ രീതിയിൽ വിമർശനം ലഭിച്ചു.
തനിക്ക് ക്രഷ് തോന്നിയത് ഒരിക്കലും തെറ്റല്ല എന്നാണ് ഐശ്വര്യ പറയുന്നത്. ബിഗ് ബോസ് വീട്ടിൽ നിന്നും തനിക്ക് ഒരിക്കലും പ്രണയമുണ്ടാവില്ല എന്നും ഐശ്വര്യ കൊമ്പനോട് പറയുന്നുണ്ട്. അതോടൊപ്പം തന്നെ കൊമ്പനും തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. തനിക്കും ഇവിടെ നിന്നും ഒരു പ്രണയമുണ്ടാവില്ലെന്നും ഐശ്വര്യ ഇവിടുന്ന് ഇറങ്ങുമ്പോൾ തന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കുമെന്നും കൊമ്പൻ വ്യക്തമാക്കുന്നുണ്ട്. ഐശ്വര്യ ലൗ ട്രാക്ക് മാറ്റി പിടിക്കുന്ന സൂചനയാണ് ഇതെന്നാണ് പ്രേക്ഷകർ ഇതിനോട് പ്രതികരിക്കുന്നത്. ഐശ്വര്യയുമായുള്ള കോംബോ പിടിക്കുമ്പോൾ കൊമ്പൻ ഗെയിം കളിക്കാൻ മരുന്നുപോകുന്നുവെന്ന വിമർശനം ആദ്യം മുതലേ ഉണ്ടായിരുന്നു. എന്തായാലും ഇനി കൊമ്പന്റെ മികച്ച ഗെയിം ബിഗ് ബോസ് വീട്ടിൽ കാണാൻ ആവുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പ്രേക്ഷകർ.
അതേസമയം ലീഡർ ഇല്ലാതെയാണ് ഈ ആഴ്ച തുടങ്ങിയത്. അതുകൊണ്ട് ലീഡറെ തിരഞ്ഞെടുക്കാനുള്ള ടാസ്ക് ബിഗ് ബോസ് വീട്ടിൽ പുരോഗമിക്കുകയാണ്. ആരാവും ഇത്തവണ ലീഡർ ആവുക എന്നത് പ്രേക്ഷകരെ സംബന്ധിച്ച ആകാംക്ഷയുണർത്തുന്ന കാര്യം കൂടിയാണ്.



