Bigg Boss 4 : 'ഓടിച്ച് വിടണ്ട, ജനങ്ങള്‍ പറയുമ്പോള്‍ ഞാന്‍ പൊയ്‍ക്കോളാം'; ബ്ലെസ്‍ലിയോട് ലക്ഷ്‍മിപ്രിയ

Published : Jun 21, 2022, 12:40 AM ISTUpdated : Jun 21, 2022, 10:03 AM IST
Bigg Boss 4 : 'ഓടിച്ച് വിടണ്ട, ജനങ്ങള്‍ പറയുമ്പോള്‍ ഞാന്‍ പൊയ്‍ക്കോളാം'; ബ്ലെസ്‍ലിയോട് ലക്ഷ്‍മിപ്രിയ

Synopsis

ലക്ഷ്മിയെ സുഹൃത്തായോ ശത്രുവായോ താന്‍ കാണുന്നില്ലെന്നും മറിച്ച് ഒരു മത്സരാര്‍ഥി മാത്രമായാണ് കാണുന്നതെന്നും ബ്ലെസ്ലി

പരസ്പരമുള്ള തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പ്രകടിപ്പിച്ച് ബ്ലെസ്‍ലിയും ലക്ഷ്‍മിപ്രിയയും. സൂരജ്, റോണ്‍സണ്‍, ധന്യ എന്നിവര്‍ ഹൌസിന് പുറത്തിരുന്ന് സംസാരിക്കുമ്പോഴാണ് ഇരുവര്‍ക്കുമിടയില്‍ കടുത്ത വാക്കുതര്‍ക്കം ഉണ്ടായത്. ഇതുകേട്ട് ധന്യ അവിടേക്ക് ചെന്നു. അടുക്കള ജോലിയിലായിരുന്നു ലക്ഷ്മിയെങ്കില്‍ തൊട്ടടുത്തുള്ള സോഫയില്‍ ഇരിക്കുകയായിരുന്നു ബ്ലെസ്ലിയും ദില്‍ഷയും. തന്നെ ഒരു ശത്രുവായോ സുഹൃത്തായോ പരിഗണിക്കേണ്ടെന്നും പൂര്‍ണ്ണമായി ഒഴിവാക്കിയേക്കാനും ലക്ഷ്മിപ്രിയ ബ്ലെസ്ലിയോട് പറഞ്ഞു.

എന്നാല്‍ ലക്ഷ്മിയെ സുഹൃത്തായോ ശത്രുവായോ താന്‍ കാണുന്നില്ലെന്നും മറിച്ച് ഒരു മത്സരാര്‍ഥി മാത്രമായാണ് കാണുന്നതെന്നുമായിരുന്നു ബ്ലെസ്ലിയുടെ മറുപടി. അങ്ങനെയും വേണമെന്നില്ലെന്നായിരുന്നു ഇതിന് ലക്ഷ്മിയുടെ പ്രതികരണം. ഇവിടെ തുടരുന്നപക്ഷം അങ്ങനെയേ കാണാന്‍ സാധിക്കുകയുള്ളുവെന്നും താല്‍പര്യമില്ലെങ്കില്‍ കണ്‍ഫെഷന്‍ റൂമില്‍ച്ചെന്ന് ബി​ഗ് ബോസിനോട് അക്കാര്യം പറഞ്ഞതിനു  ശേഷം പുറത്തുപോകാനായിരുന്നു ബ്ലെസ്ലിയുടെ ഉപദേശം. തന്നെ ഓടിച്ചുവിടാന്‍ നോക്കേണ്ടെന്നും ജനങ്ങള്‍ പറഞ്ഞാല്‍ പൊയ്ക്കോളാമെന്നുമായിരുന്നു ലക്ഷ്‍മിപ്രിയയുടെ മറുപടി. ധന്യ ഇടപെട്ടതോടെയാണ് ഇരുവര്‍ക്കുമിടയിലെ പോര് തല്‍ക്കാലത്തേക്ക് അവസാനിച്ചത്. 

ALSO READ : ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനൊപ്പം; സുപ്രിയ പകര്‍ത്തിയ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ഫ്ലോര്‍ ക്ലീനിം​ഗ് ഡ്യൂട്ടിയിലുള്ള ദില്‍ഷയെ ബാത്ത്റൂം ക്ലീനിം​ഗ് ഡ്യൂട്ടിയിലുള്ള ബ്ലെസ്ലി സഹായിച്ചിരുന്നു. ഇതുകണ്ട ലക്ഷ്മിയും സഹായവുമായി എത്തി. എന്നാല്‍ അതിനു ശേഷം ഇത് തന്‍റെ ദാനമാണെന്നോ മറ്റോ അവര്‍ പറഞ്ഞു. ക്ഷത്രിയരക്തം എന്നും ലക്ഷ്മി പറഞ്ഞുവെന്നും അത് ഈ സാഹചര്യത്തില്‍ അനാവശ്യമാണെന്നും ബ്ലെസ്ലി പറഞ്ഞതോടെയാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായത്.

ALSO READ : 'കത്തി രാകാനുണ്ടോ' എന്ന് ചോദിച്ച് ഭീമന്‍ രഘു; തമ്മനത്തുകാര്‍ക്ക് സര്‍പ്രൈസുമായി താരം

റോബിന്‍ പുറത്തുപോയ സമയത്ത് ഒരു ​ഗ്രൂപ്പ് പോലെയായിരുന്നു ബ്ലെസ്ലിയും ദില്‍ഷയും ലക്ഷ്മിയും അടക്കമുള്ളവര്‍. എന്നാല്‍ മത്സരാര്‍ഥികള്‍ക്കിടയിലെ സൗഹൃദവും ശത്രുതയുമൊക്കെ മാറിമാറി വരുന്ന ബി​ഗ് ബോസ് ഷോയിലെ പതിവപ കാഴ്ച ഇവിടെയും ആവര്‍ത്തിക്കുകയായിരുന്നു. സ്ഥിരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന ബ്ലെസ്‍ലിയെയും ലക്ഷ്മിപ്രിയയെയുമാണ് ഇപ്പോള്‍ കാണാനാവുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പാവപ്പെട്ട വീട്ടിലെ കുട്ടിയായതിനാലോ ഈ നിശബ്ദത? ആൾക്കൂട്ട മർദ്ദനത്തിൽ 18കാരൻ കൊല്ലപ്പെട്ടതിൽ രോഷത്തോടെ അനുമോൾ
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍